മനുഷ്യനെ ഏറ്റവും പേടിപ്പിക്കുന്ന ജീവികളിലൊന്നാണ് പാമ്പുകൾ. മനുഷ്യന്റെ ശ്രദ്ധ പതിക്കാത്ത ഇടങ്ങളിലാണ് ഇവ അധികവും പതിങ്ങിയിരിക്കുന്നത്. അത്തരത്തിൽ ഹെൽമറ്റിനുള്ളിൽ ഒളിച്ചിരിക്കുന്ന പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.
ഋഷി ബാഗി എന്ന അക്കൗണ്ട് ഉടമയാണ് എക്സിൽ വീഡിയോ പങ്കുവച്ചത്. ഹെൽമറ്റിനുള്ളിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ പുറത്തെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് പങ്കിട്ടത്. ഏറെ നേരം ശ്രമിച്ചിട്ടാണ് പാമ്പ് ഹെൽമറ്റിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതെന്ന് വീഡിയോയിൽ വ്യക്തം.
Check your helmet before you use it pic.twitter.com/r6VWScxu7w
— Rishi Bagree (@rishibagree) January 28, 2024
നേരത്തെയും സമാന രീതിയിൽ ഹെൽമറ്റിനുള്ളിൽ നിന്ന് പാമ്പിനെ പുറത്തെടുക്കുന്ന വീഡിയോകൾ പുറത്തുവന്നിരുന്നു. അടുത്തിടെ കോഴിക്കോട് സ്വദേശിയുടെ തലയിൽ പാമ്പ് കടിച്ച വാർത്തയും പുറത്തുവന്നിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് പിന്നാലെ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു.