ബിജെപിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു; ബിഹാർ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ചിരാഗ് പസ്വാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു; ബിഹാർ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് ചിരാഗ് പസ്വാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2024, 05:50 am IST
Facebook
Twitter
WhatsAppTelegram

പട്‌ന: ബിഹാറിലെ ബിജെപി- ജെഡിയു സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എൽജെപി( രാംവിലാസ്) അദ്ധ്യക്ഷൻ ചിരാഗ് പസ്വാൻ. ദേശീയ തലത്തിൽ എന്ന പോലെ താനും തന്റെ പാർട്ടിയും സംസ്ഥാന തലത്തിലും ബിജെപി സ്വീകരിക്കുന്ന നിലപാടിനെ പിന്തുണയ്‌ക്കുമെന്ന് ചിരാഗ് അറിയിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാറുമായി രാഷ്‌ട്രീയപരമായ ഭിന്നതകളുണ്ടെങ്കിലും സർക്കാരിനെ പിന്തുണയ്‌ക്കാൻ താൻ ബാദ്ധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു.

‘ബിഹാർ ഫസ്റ്റ്’ എന്ന ആദർശം മുൻ നിർത്തി തങ്ങൾ പ്രവർത്തിക്കും. നിതീഷ് കുമാറുമായി രാഷ്‌ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നിരുന്നാലും സർക്കാരിനെ പിന്തുണയ്‌ക്കാൻ താൻ ബാദ്ധ്യസ്ഥനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ ഞങ്ങൾ മാനിക്കുന്നു. എൽജെപി( രാംവിലാസ്) എൻഡിഎയുടെ ഭാഗമാണ്. രാഷ്‌ട്ര പുനർനിർമ്മാണത്തിനായുള്ള പ്രവർത്തനങ്ങളെ എല്ലാകാലത്തും ഞങ്ങൾ പിന്തുണയ്‌ക്കുന്നുണ്ട്. ചിരാഗ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ചിരാഗ് പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസമാണ് എൻഡിഎ സർക്കാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമ്രാട്ട് ചൗധരി, മുതിർന്ന ബിജെപി നേതാവ് വിജയ് കുമാർ സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് ഡോ. പ്രേംകുമാർ, ജെഡിയു നേതാക്കളായ വിജയ് കുമാാർ ചൗധരി, ബിജേന്ദ്ര പ്രസാദ് യാദവ്, ശ്രാവൺ കുമാർ, എച്ച്എഎം നേതാവ് സന്തോഷ് കുമാർ സുമൻ, സ്വതന്ത്രൻ സുമിത് കുമാർ സിംഗ് എന്നിവരാണ് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയത മറ്റു മന്ത്രിമാർ. ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തിരുന്നു.

243 അംഗ സഭയിൽ 128 അംഗങ്ങളാണ് നിലവിൽ ബിജെപിക്കുള്ളത്. 78 എംഎൽഎമാരുള്ള ബിജെപിയാണ് മുന്നണിയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. ജെഡിയുവിന് 45 ഉം എച്ച്എഎമ്മിന് നാലും ഒരു സ്വതന്ത്രനും അംഗങ്ങൾ സഭയിലുണ്ട്.

 

 

 

Tags: BiharndaLJPChirag paswanFEATURED2
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies