ഭുവനേശ്വർ: ബൗദിൽ പോലീസ് മുന്നിൽ കീഴടങ്ങി വനിതാ കമ്യൂണിസ്റ്റ് ഭീകരർ. സതേൺ റേഞ്ച് ഐജിപി ജയ് നാരായൺ പങ്കജിന് മുന്നിലാണ് കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയത്. കലഹണ്ടി-കണ്ഡമാൽ-ബൗധ്-നായഗഡ് (കെകെബിഎൻ) മേഖലയിലെ മഹാനദി ഏരിയാ കമ്മിറ്റി അംഗങ്ങളാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു.
2018 മുതലാണ് ഇരുവരും കമ്യൂണിസ്റ്റ് ഭീകരസംഘടനയിൽ പ്രവർത്തിച്ചു തുടങ്ങിയത്. ഛത്തീസ്ഗഡിലും ഒഡീഷയിലുമായി ഇരുവർക്കുമെതിരെ നിരവധി കേസുകളുണ്ട്. കഞ്ചാവ് കൃഷിയും കച്ചവടവും പ്രോത്സാഹിപ്പിക്കുക, തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുക, ലൈംഗിക ചൂഷണം മുതലായ കാരണങ്ങൾ എടുത്ത് പറഞ്ഞാണ് ഇരുവരും കീഴടങ്ങിയതെന്ന് പോലീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
കെകെബിഎൻ കമ്യൂണിസ്റ്റ് ഭീകരർ കഴിഞ്ഞ ആറ് മാസത്തോളമായി ബൗദ്, കാണ്ഡമാൽ മേഖലകളിൽ സജീവമാണ്. നിരവധി തവണ ഈ പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് ഭീകരരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായെന്നും ഐജിപി പറഞ്ഞു.