തൃശൂർ: പഴയന്നൂരിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. ആലുവ കടങ്ങല്ലൂർ സ്വദേശികളായ നിധിൻ ജേക്കബ് (26), വിഷ്ണു. കെ. ദാസ് (26), ഷാഫി (26) എന്നിവരാണ് അറസ്റ്റിലായത്. 100 ഗ്രാം എഡിഎംഎയുമായാണ് ഇവർ എക്സൈസിന്റെ പിടിയിലായത്. എംഡിഎംഎ കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു ഇവർ തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പിടിയിലായത്. എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മൂവരും പിടിയിലാവുകയായിരുന്നു. സംഭവത്തിൽ പ്രതികളെയും വാഹനവും കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.