മുംബൈ; മഹാരാഷ്‌ട്രിയിലെ മുതിർ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന അശോക് ചവാനും ബിജെപിയിലേക്ക്. മിലിന്ദ് ദിയോര ബാബ സിദ്ധിഖ് എന്നിവർക്ക് ശേഷം കോൺഗ്രസ് വിടുന്ന മുതിർന്ന നേതാവാണ് അശോക് ചവാൻ. ഇതോടെ കോൺഗ്രസ് നേതൃത്വം ഞെട്ടലിലാണ്. ഞാൻ എം.എൽ.എ സ്ഥാനം രാജിവച്ചു. സ്പീക്കറിന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്.
കോൺഗ്രസിന്റെ പ്രവർത്തക സമിതി അംഗത്തവും പ്രാഥമിക മെമ്പർ ഷിപ്പിൽ നിന്നും രാജിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്റെ നിലപാട് രണ്ടുദിവസത്തിനുള്ളിൽ വ്യക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പാർട്ടിയിലെ ഒരു എം.എൽ.എമാരോടും ഞാൻ സംസാരിച്ചിട്ടില്ല. എനിക്ക് അങ്ങനെയൊരു ഉദ്ദേശമില്ല- രാഹുൽ ഗാന്ധിയുമായി സംസാരിച്ചോ എന്ന ചോദ്യത്തിനായിരുന്നു അശോക് ചവാന്റെ മറുപടി.
ചവാൻ നേതൃത്വം നൽകിയ കോൺഗ്രസ് സർക്കാർ 2009-10 വരെ മഹാരാഷ്‌ട്രയിൽ ഭരണം നടത്തിയിരുന്നു. മഹാരാഷ്‌ട്രയിലെ തലപ്പൊക്കമുള്ള നേതാക്കളിലൊരാളായ ചവാൻ ഗാന്ധി കുടുംബവുമായി നല്ല സൗഹൃദത്തിലായിരുന്നു. എന്നാൽ ചവാന്റെ രാജി പ്രഖ്യാപനം വലിയൊരു ആഘാതമാണ് മഹാരാഷ്‌ട്രയിലെ കോൺഗ്രസ് സഖ്യത്തിന്.