ബെംഗളൂരു: അലങ്കാര വസ്തുവിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്ത് കസ്റ്റംസ്. ഇന്ന് ഉച്ചയോടെ ബെഗളൂരു കെംപെഗൗഡ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 279. 5 ഗ്രാം സ്വർണമാണ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് അധികൃതർ അറിയിച്ചു.
സ്വർണം ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം അലങ്കാര വസ്തുവിനുള്ളിൽ ഒളിപ്പിക്കുകയായിരുന്നു. 17 ലക്ഷം രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തതെന്നും കസ്റ്റംസ് അറിയിച്ചു.