'കലാമണ്ഡലത്തിൽ നടക്കുന്നത് മല്ലിക സാരാഭായിയുടെ നേതൃത്വത്തിലുള്ള പുതിയ യുഗം'; ഭരണ സമിതിക്കെതിരെ വിമർശനവുമായി ഇടത് എഴുത്തുകാരൻ ഡോ എൻ ആർ ഗ്രാമപ്രകാശ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കലാമണ്ഡലത്തിൽ നടക്കുന്നത് മല്ലിക സാരാഭായിയുടെ നേതൃത്വത്തിലുള്ള പുതിയ യുഗം’; ഭരണ സമിതിക്കെതിരെ വിമർശനവുമായി ഇടത് എഴുത്തുകാരൻ ഡോ എൻ ആർ ഗ്രാമപ്രകാശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2024, 05:06 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: കേരള കലാമണ്ഡലം ഭരണ സമിതിക്കെതിരെ വിമർശനവുമായി ഇടത് എഴുത്തുകാരൻ ഡോ എൻ ആർ ഗ്രാമപ്രകാശ്. ‘കലാമണ്ഡലത്തിൽ നടക്കുന്നത് മല്ലിക സാരാഭായിയുടെ നേതൃത്വത്തിലുള്ള പുതിയ യുഗമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളിൽ തനിക്ക് പങ്കില്ലെന്നും ഗ്രാമ പ്രകാശ് ഫേസ്ബുക്കിൽ കുറിച്ചു.

4 മാസം മുമ്പാണ് ഗ്രാമപ്രകാശ് അംഗമായിരുന്ന ഭരണസമിതിയുടെ കാലാവധി അവസാനിച്ചത്. അതിന് ശേഷം കലാമണ്ഡലത്തിലെ അദ്ധ്യാപകർക്ക് ഉൾപ്പെടെ ശമ്പളം ലഭിക്കുന്നില്ലെന്ന് പരാതികൾ ഉയർന്നു വരുന്നുണ്ടായിരുന്നു. ”മല്ലികാ സാരാഭായുടെ നേതൃത്വത്തിലാണ് പാരമ്പര്യ കലകളെ അകറ്റി നിർത്തി ബാൻഡ് കൊണ്ടു വന്നത്. കുട്ടികൾക്കായി ദിവസവും അതിരാവിലെ നടത്താറുള്ള സാധകം ഒഴിവാക്കി. കൊറിയോഗ്രഫികൾ അടക്കം മോശമായതിനെ തുടർന്ന് തന്നെ പലരും വിളിക്കാറുണ്ട്”. എന്നാൽ ഇതിൽ തനിക്ക് ഉത്തരവാദിത്വം ഇല്ലെന്ന് കാണിക്കാൻ കൂടിയാണ് ഫേസ്ബുക് പോസ്റ്റിടുന്നതെന്നും ഗ്രാമ പ്രകാശ് വ്യക്തമാക്കി.

കലാമണ്ഡലത്തിലെ ആദ്യ രജിസ്ട്രാർ ആയിരുന്നു ഡോ.എൻ.ആർ.ഗ്രാമപ്രകാശ്. എന്നാൽ അന്നത്തെ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. എം.വി. നാരായണൻ അടക്കമുള്ള ഭരണനേതൃത്വവുമായി മാസങ്ങളായി തുടർന്ന അഭിപ്രായവ്യത്യാസത്തെത്തുടർന്ന് അദ്ദേഹത്തെ ഭരണസമിതിയിൽ നിന്ന് ഒഴിവാക്കിയ നടപടി വിവാദമായിരുന്നു. 2023 ഡിസംബറിൽ ഭരണസമിതിയംഗമെന്ന നിലയിലുള്ള കാലാവധി അവസാനിക്കാനിരിക്കെയായിരുന്നു തിരക്കിട്ട ഈ നടപടി. കലാമണ്ഡലം ഡെവലപ്‌മെന്റ് ബോർഡ് അദ്ധ്യക്ഷൻ കൂടിയായിരുന്ന ഡോ. എൻ.ആർ. ഗ്രാമപ്രകാശിനെ വൈസ് ചാൻസലർ നിർണയ സമിതിയിലും ഉൾപ്പെടുത്തിയിരുന്നില്ല.

കലാമണ്ഡലത്തിൽ ക്രമക്കേടുകൾ നടക്കുന്നതായി ഗ്രാമപ്രകാശ് സാമൂഹികമാദ്ധ്യമങ്ങളിൽ തുടർച്ചയായി എഴുതിയിരുന്നു. പല പോസ്റ്റുകളും ഭരണസമിതിക്ക് അവമതിപ്പുണ്ടാക്കുന്നതായിരുന്നു. തനിക്കു ശമ്പളം വേണ്ട എന്ന് പറഞ്ഞു അധികാരമേറ്റ ചാൻസലർ മല്ലികാ സാരാഭായി ശമ്പളം ആവശ്യപ്പെട്ട വിവരം പുറത്തായതിനു പിന്നിൽ ഗ്രാമപ്രകാശ് ആണെന്നുള്ള ആരോപണവും ഉയർന്നിരുന്നു.

കേരളവർമ കോളേജിൽ എസ്.എഫ്.ഐ. നേതാവായിരുന്ന ഗ്രാമപ്രകാശ് എസ്.എൻ. കോളേജുകളിൽ അദ്ധ്യാപകനായിരുന്നു. എഴുത്തുകാരനും സാംസ്‌കാരികപ്രവർത്തകനുമാണ്. നാലു പതിറ്റാണ്ടിലേറെയായി സി.പി.എമ്മിൽ സജീവമായ അദ്ദേഹം അവരുടെ നോമിനിയായാണ് ഭരണസമിതിയിലെത്തിയത്. എന്നിട്ടും ഉന്നയിച്ച കാര്യങ്ങളിൽ അന്വേഷണമുണ്ടായില്ല.

Tags: Kerala kalamandalamFEATURED2Grama PrakashMallika Sarabayi
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies