ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ഐശ്വര്യ റായിക്ക് നേരെ കോൺഗ്രസ് നേതാവ് രാഹുൽ നടത്തിയ അധിക്ഷേപ പരാമർശത്തിൽ രൂക്ഷവിമർശനവുമായി ഗായിക സോന മൊഹപാത്ര. എക്സിൽ പങ്കുവച്ച പോസ്റ്റിലാണ് സോനയുടെ വിമർശനം.
ചില രാഷ്ട്രീയക്കാർ പ്രസംഗത്തിന് ശ്രദ്ധ ലഭിക്കാനായി സ്ത്രീകളെ താഴ്ത്തിക്കെട്ടുന്നത് എന്തിനാണെന്നായിരുന്നു സോനയുടെ ചോദ്യം. മാത്രമല്ല ഐശ്വര്യ റായ് മനോഹരമായി നൃത്തം ചെയ്യാറുണ്ടെന്നും അവരുടെ നൃത്തത്തെ അവഗേളിച്ച രാഹുലിനെ ഗായിക ഓർമിപ്പിച്ചു. ന്യായ് യാത്രയ്ക്കിടെ ഒരു പൊതു പ്രസംഗത്തിലാണ് രാഹുലിന്റെ വിവാദ പരാമർശം. ചടങ്ങിൽ ബോളിവുഡ് താരങ്ങളാണ് പങ്കെടുത്തതെന്നും മറ്റാരെയും ക്ഷണിച്ചില്ലെന്നുമായിരുന്നു രാഹുൽ പറഞ്ഞത്.
What’s with politicians demeaning women in their speeches to get some brownie points in a sexist landscape?Dear #RahulGandhi ,sure someone has demeaned your own mother, sister similarly in the past & irrespective you ought to know better? Also, #AishwaryaRai dances beautifully.🙏🏾
— Sona Mohapatra (@sonamohapatra) February 21, 2024
പ്രാണപ്രതിഷ്ഠാ ചടങ്ങിന് പങ്കെടുക്കാത്ത ഐശ്വര്യയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണ്., രാഹുൽ നുണകളുടെ രാജകുമാരനാണ് തുടങ്ങി രാഹുലിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. ബിജെപിയും വിഷയത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഐശ്വര്യയെ അവഹേളിച്ച രാഹുൽ വീഴ്ചകളിലേക്ക് കൂപ്പുകുത്തുകയാണ്. ഒരു കന്നഡക്കാരിയെ അപമാനിച്ചിട്ടും രാഹുലിനെതിരെ പ്രതികരിക്കാൻ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറാകുന്നില്ലെന്നും ബിജെപി വിമർശിച്ചു.