തിരുവനന്തപുരം: തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. കഞ്ചാവ്, ചരസ,് എംഡിഎംഎ തുടങ്ങിയ ലഹരി വസ്തുക്കളുമായി 3 പേർ പിടിയിലായി. നെടുമങ്ങാട് സ്വദേശികളായ സുനീർ ഖാൻ, അരവിന്ദ, അരുൺ ജി എന്നിവരാണ് എക്സൈസ് പരിശോധനയിൽ പിടിയിലായത്.
പ്രതികളിൽ നിന്ന് 2.261 കിലോഗ്രാം കഞ്ചാവ്, 2.456 ഗ്രാം ചരസ്, 0.353 ഗ്രാം മെത്താംഫിറ്റമിൻ എന്നിവ പിടിച്ചെടുത്തു. തിരുവനന്തപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കുഞ്ഞുമോന്റെ നേതൃത്വത്തിൽ ആയിരുന്നു റെയിഡ്. യുവാക്കൾ സമാനമായ കേസിൽ നേരത്തെയും പ്രതികളാണ്.