ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിക്ക് ചൈനീസ് ഭാഷയിൽ ജന്മദിനാശംസകൾ നേർന്ന് ബിജെപി. ഔദ്യോഗിക എക്സ് പേജിലൂടെയാണ് ചൈനീസ് ഭാഷയായ മാൻഡറിനിൽ എം.കെ സ്റ്റാലിന് ആശംസ അറിയിച്ചത്. സ്റ്റാലിന്റെ ഇഷ്ടഭാഷയിൽ ആശംസയെന്നാണ് പരിഹാസം.
On behalf of @BJP4Tamilnadu, here’s wishing our Honourable CM Thiru @mkstalin avargal a happy birthday in his favourite language! May he live a long & healthy life! pic.twitter.com/2ZmPwzekF8
— BJP Tamilnadu (@BJP4TamilNadu) March 1, 2024
കഴിഞ്ഞ ദിവസം ഇസ്രോ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിന്റെ ശിലാസ്ഥാപനത്തിൽ ഡിഎംകെ നൽകിയ പത്രപരസ്യങ്ങളിൽ ചൈനീസ് പതാകയോട് കൂടിയ റോക്കറ്റിന്റെ ചിത്രമായിരുന്നു ഉൾപ്പെടുത്തിയത്. തൂത്തുക്കുടിയിലെ കുലശേഖരപട്ടണത്താണ് ശിലാസ്ഥാപനം നടത്തിയത്. രാജ്യത്തിന്റെ പരാമാധികാരത്തെ ചോദ്യം ചെയ്യും വിധത്തിലുള്ള പരസ്യം രാജ്യത്ത് ഏറെ വിവാദങ്ങൾക്കാണ് തിരികൊളുത്തിയത്.
ചൈനയോടുള്ള ഡിഎംകെയുടെ പ്രതിബദ്ധതയുടെ നേർചിത്രമാണ് പത്രപരസ്യത്തിലൂടെ പുറത്തായതെന്ന് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് കൂടും കടപ്പാടുമേറെയുള്ള ചൈനയുടെ സ്വന്തം ഭാഷയിൽ ജന്മദിനാശംസകൾ നേർന്നത്.