വാഹനാപകടങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഞെട്ടൽ സൃഷ്ടിക്കാറുണ്ട്. മിക്ക വാഹനാപകടങ്ങളുടെയും കാരണം അശ്രദ്ധയോ അമിത വേഗതയോ ആയിരിക്കും. അമിത വേഗതയിൽ പാഞ്ഞെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിലുള്ള ഒരപകടത്തിന്റെ വീഡിയോയാണ് സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്നത്.
അമിത വേഗതയിൽ ലോറിയെ മറികടന്ന് ഒരു കറുത്ത എസ്യുവി പാഞ്ഞ് വരുന്നു. ലോറിക്ക് മുന്നിൽ എത്തിയതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയാണ്. തുടർന്ന് വാഹനം സമീപത്ത് പാർക്ക് ചെയ്തിരിക്കുന്ന മറ്റൊരു ലോറിയിൽ പോയി ശക്തിയായി ഇടിക്കുന്നു. ശേഷം പമ്പരം കറങ്ങുന്ന പോലെ കറങ്ങിയാണ് എസ്യുവി നടുറോഡിൽ നിൽക്കുന്നത്. അപകടത്തെ തുടർന്ന് റോഡ് കാണാത്ത തരത്തിൽ പൊടി ഉയരുന്നതും പുറത്തുവന്ന വീഡിയോയിൽ കാണാം.
Video: Speeding SUV Rams Divider, Then Crashes Into Stationary Truckhttps://t.co/WcSngYIQuO pic.twitter.com/hbWbArtV81
— NDTV (@ndtv) March 6, 2024
ഉത്തർപ്രദേശിലെ സോനഭദ്രയിലെ ശക്തിനഗർ എന്ന പ്രദേശത്താണ് അപകടം ഉണ്ടായത്. വാഹനം ഓടിച്ചത് പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് പോലീസ് പറയുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ സംഭവത്തിന് പിന്നാലെ കുട്ടി ഒളിവിൽ പോയതായാണ് റിപ്പോർട്ടുകൾ. പോലീസ് അന്വേഷണം നടക്കുകയാണ്.