തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മേൽശാന്തിയായി വടക്കാഞ്ചേരി പനങ്ങാട്ടുകര പള്ളിശ്ശേരി മനയിൽ പി.എസ്. മധുസൂദനൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു. ഏപ്രിൽ ഒന്ന് മുതൽ അടുത്ത ആറ് മാസത്തേക്കാണ് നിയോഗിച്ചിരിക്കുന്നത്. ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് തീരുമാനമായത്. നിലവിൽ നെല്ലുവായ് ധന്വന്തരി ക്ഷേത്ര മേൽശാന്തിയാണ് മധുസൂദനൻ നമ്പൂതിരി.