കാലത്ത് എഴുന്നേറ്റ് കണ്ണിൽ കണ്ടതെല്ലാം അകത്താക്കുന്നവരാണോ? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; ചില 'ശരി-തെറ്റുകൾ' അറിയാം..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാലത്ത് എഴുന്നേറ്റ് കണ്ണിൽ കണ്ടതെല്ലാം അകത്താക്കുന്നവരാണോ? സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട; ചില ‘ശരി-തെറ്റുകൾ’ അറിയാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 10:59 am IST
Facebook
Twitter
WhatsAppTelegram

പ്രഭാത ഭക്ഷണം തലച്ചോറിന്റെ ആഹാരമാണെന്നാണ് പറയുന്നത്. എന്നാൽ ഇതിന് പുറമേ ഉറക്കമുണർന്ന് കഴി‍ഞ്ഞാൽ ആദ്യം കഴിക്കുന്ന ഭക്ഷണത്തിനും വെള്ളത്തിനും ഏറെ പ്രാധാന്യമുണ്ടെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നു.

ഉറങ്ങുമ്പോൾ ശരീരത്തിന്റെ പ്രവർത്തനങ്ങൾ‌ എല്ലാം വളരെ പതുക്കെയായിരിക്കും. അതുകൊണ്ട് തന്നെ പുതിയ ദിനത്തിന് ആവശ്യമായ ഊർജ്ജവും ഇന്ധനവും ലഭിക്കുന്നത് രാവിലെ ആദ്യം കഴിക്കുന്നത് എന്താണെന്നതിനെ അപേക്ഷിച്ചിരിക്കും. ചില ഭക്ഷണങ്ങൾ വെറും വയറ്റിൽ ഒഴിവാക്കുന്നതാണ് ഉത്തമം. കാരണം ​​ദഹനപ്രശ്നങ്ങൾ, പൊണ്ണത്തടി, അസ്വസ്ഥത തുടങ്ങിയവയ്‌ക്ക് കാരണമാകും.

അസിഡിക് അംശം അടങ്ങിയ ഭക്ഷണങ്ങൾ‌ വെറുവയറ്റിൽ കഴിക്കുന്നത് അസിഡിറ്റിക്കും ദഹന പ്രശ്നങ്ങൾക്കും കാരണമാകുന്നു. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ തുടങ്ങിയവ ഉൾപ്പെടുന്ന പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ശ്രദ്ധയും ഏകാഗ്രതയും മെച്ചപ്പെടുത്താനും ഊർജ്ജം നൽകാനും സഹായിക്കും. രാവിലെ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങൾ ഇതാ…

വെറും വയറ്റിൽ‌ കഴിക്കേണ്ട ഭക്ഷണങ്ങൾ

1) നാരങ്ങ വെള്ളം

ചെറു ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിന് ​ഗുണം ചെയ്യും. ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

2) ഓട്സ്
നാരുകളുടെ മികച്ച സ്രോതസ്സാണ് ഓട്സ്. വെറും വയറ്റിൽ കഴിക്കുന്നത് പെട്ടെന്ന് വയർ‌ നിറ‍ഞ്ഞത് പോലെ തോന്നിപ്പിക്കും. അതുകൊണ്ട് തന്നെ ശരീരഭാരം കുറയ്‌ക്കാൻ പരിശ്രമിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ്.

3) തൈര്

പ്രോട്ടീന്റെയും പ്രോബയോട്ടിക്സിന്റെയും കലവറയാണ് തൈര്. വെറും വയറ്റിൽ കഴിക്കുന്നത് കുടലിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

4) മുട്ട

പ്രോട്ടീന്റെയും മറ്റ് അവശ്യ പോഷകങ്ങളുടെയും കലവറ. പോഷകപ്രദമായ ‍ഡയറ്റിൽ മുട്ടയും ഉൾപ്പെടുത്തുന്നത് നല്ലതാണ്.

5) ​ബെറി പഴങ്ങൾ

ഉയർന്ന നാരും കുറഞ്ഞ കലോറിയുമുള്ളവയാണ് ബെറി പഴങ്ങൾ. വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കുന്നു,

6) ബദാം
ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് ബദാം. ബദം കഴിക്കുന്നത് വയർ നിറഞ്ഞത് പോലെ തോന്നിക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു.

വെറും വയറ്റിൽ കഴിക്കാൻ പാടില്ലാത്തവ

1) കാപ്പി

കാപ്പി കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ് മലയാളി. എന്നാൽ ഈ ശീലം അത്ര നനല്ലെന്നാണ് വിദ​ഗ്ധർ പറയുന്നത്. വെറും വയറ്റിൽ കാപ്പി കുടിക്കുന്നത് ആസിഡ് ഉത്പാദനം വർദ്ധിപ്പിക്കുകയും അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യുന്നു.

2) എരിവുള്ള ഭക്ഷണം
വെറും വയറ്റിൽ എരിവുള്ള ഭക്ഷണം കഴിച്ചാൽ‌ ആമാശയത്തിലെ ആവരണത്തെ പ്രകോപിപ്പിക്കുന്നതിനും ദഹനക്കേടിലേക്ക് നയിക്കുകയും ചെയ്യുന്നു.

3) സിട്രസ് പഴങ്ങൾ

സിട്രസ് പഴങ്ങളിൽ ആസിഡിന്റെ അംശമുള്ളതിനാൽ വെറും വയറ്റിൽ കഴിക്കുന്നത് ദഹനക്കേട് സൃഷ്ടിച്ചേക്കാം.

4) കാർബണേറ്റഡ് പാനീയങ്ങൾ

വെറും വയറ്റിൽ ഇവ കുടിക്കുന്നത് ​ഗ്യാസിനും വയർ വീക്കത്തിനും കാരണമാകും.

5) മധുരപലഹാരങ്ങൾ

വെറും വയറ്റിൽ മധുരം കലർന്ന ആഹാരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുതിച്ച് ഉയരാൻ കാരണമാകും. പിന്നാലെ ക്ഷീണത്തിലേക്കും നയിക്കും.

6) വറുത്ത ഭക്ഷണങ്ങൾ

അനാരോ​ഗ്യകരമായ കൊഴുപ്പിന്റെ ഉറവിടമായ വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കുക.

7) പാലുത്പന്നങ്ങൾ

വെറും വയറ്റിൽ പാൽ ഉത്പന്നങ്ങൾ കഴിക്കുന്നത് ചിലരിൽ ദഹന പ്രശ്നങ്ങൾ സ‍ൃഷ്ടിച്ചേക്കാം.

Tags: eatSUBempty stomachAvoid
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

‘മുഖ്യമന്ത്രി മുഫ്തിയാകാൻ ശ്രമിച്ചു’; പിഴവ് പറ്റിയെന്ന് വി.ഡി. സതീശൻ തന്നെ ജനങ്ങളോട് പറയുമെന്ന് സൈഫുദ്ദീൻ ഹാജി

ജനം മൾട്ടിമീഡിയ ലിമിറ്റഡിന്റെ 18-ാം വാർഷിക പൊതുയോഗം സെപ്റ്റംബർ 26ന് കോവളത്ത് നടക്കും

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

അന്ന് കൈരളി ടിവിയിൽ പരിപാടിക്ക് വന്ന ഒരു മൗലവി എന്നെ കണ്ട് മുഖം തിരിച്ചു; സംസാരിക്കാൻ പോലും തയ്യാറായില്ല; അവസാനം മേലധികാരികൾ ഞാൻ ഇൻറർവ്യൂ ചെയ്യേണ്ടന്ന് പറഞ്ഞു: മാലാ പാർവതി

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

‘മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തടവറകളാകരുത്’; മനുഷ്യാവകാശ ലംഘനത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies