പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പാലക്കാടാണ് പ്രധാനമന്ത്രിയെത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഒരുക്കങ്ങൾ പൂർത്തിയായതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അറിയിച്ചു. പാലക്കാട് സംഘടിപ്പിച്ച വാർത്താസമ്മേളത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘പ്രധാനമന്ത്രിയുടെ അത്യുജ്ജ്വലമായുള്ള റോഡ് ഷോയാണ് നാളെ പാലക്കാട് നടക്കുക. പതിനായിരക്കണക്കിന് ജനങ്ങൾ റോഡ് ഷോയിൽ അണിനിരക്കും. പ്രധാനമന്ത്രിയുടെ കേരളാ സന്ദർശനം ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ഓരോ ദിവസം കഴിയുമ്പോഴും പ്രധാനമന്ത്രിക്കുള്ള ജനപിന്തുണ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
കേരളം നേരിടുന്ന തകർച്ചയ്ക്ക് പരിഹാരം കണ്ടെത്താനാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രി പത്തനംതിട്ടയിലെത്തിയപ്പോൾ നിരവധി വികസന പ്രവർത്തനങ്ങൾ അദ്ദേഹം ചർച്ച ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദിയുടെ ഗ്യാരന്റിയാണ് നാം മുന്നോട് വയ്ക്കുന്നത്. ബിജെപി ഒറ്റക്കെട്ടായി പ്രവർത്തിക്കും. സുരേഷ്ഗോപിക്കെതിരെ വ്യാജ പ്രചാരണങ്ങളാണ് നടക്കുന്നത്. കള്ള പ്രചാരണങ്ങളുമായി എൻഡിഎയെ തകർക്കാമെന്ന് ആരും വിചാരിക്കേണ്ട’- കെ സുരേന്ദ്രൻ പറഞ്ഞു.