തിരുവനന്തപുരം: ആർഎസ്എസ് മണ്ഡൽ കാര്യവാഹിനെ കുത്തിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം കാട്ടാക്കട പ്ലാവൂർ മണ്ഡൽ കാര്യവാഹ് വിഷ്ണുവിനാണ് കുത്തേറ്റത്. തലയ്ക്കും വാരിയെല്ലിനും സാരമായ പരിക്കേറ്റതായാണ് വിവരം. കാഞ്ഞിരംവിള ശക്തി വിനായക ക്ഷേത്രോത്സവത്തിനിടെയാണ് ആക്രമണം നടന്നത്. നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ വിഷ്ണു ചികിത്സയിലാണ്. കഞ്ചാവ് മാഫിയയാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.