തൃശൂർ: കോഴിക്കടയുടെ മറവിൽ ലഹരി വ്യാപാരം നടത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കട നടത്തുന്ന മുഹമ്മദ് ദുലാൽ (31) ആണ് അറസ്റ്റിലായത്. തൃശൂരിൽ ഇളംതുരുത്തിയിലാണ് സംഭവം. പിടികൂടിയ പ്രതിയിൽ നിന്ന് പൊലീസ് ബ്രൗൺഷുഗർ കണ്ടെടുത്തു.
കോഴിക്കട കേന്ദ്രീകരിച്ച് ലഹരി വ്യാപാരം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒല്ലൂർ പൊലീസിന്റെയും തൃശൂർ സിറ്റി പൊലീസ് കമ്മീഷറുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്. തുടർന്നാണ് പ്രതിയെ സ്ഥലത്ത് നിന്ന് പിടികൂടിയത്.