ന്യൂഡൽഹി: വർഷങ്ങൾ പഴക്കമുള്ള ഇരുനില കെട്ടിടം തകർന്നു വീണ് രണ്ട് പേർക്ക് ദാരുണാന്ത്യം. നിർമ്മാണ തൊഴിലാളികളായ അർഷാദ്, തൗഹിദ് എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ കബീർ നഗറിൽ പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം.
വിവരമറിഞ്ഞ് അഗ്നിശമന സേന ഉടനെ സ്ഥലത്തെത്തി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മൂന്ന് പേരെയും പുറത്തെടുത്തു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് യുവാക്കളെ പുറത്തെടുക്കാനായത്. ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും നോർത്ത് ഈസ്റ്റ് പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ജോയ് ടിർക്കി അറിയിച്ചു.