അഫ്​ഗാനുമായി യുദ്ധത്തിനില്ല; സൈന്യം അവസാനത്തെ ആശ്രയമാണ്, സായുധ പോരാട്ടത്തിനില്ലെന്നറിയിച്ച് പാകിസ്താൻ
Monday, September 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്​ഗാനുമായി യുദ്ധത്തിനില്ല; സൈന്യം അവസാനത്തെ ആശ്രയമാണ്, സായുധ പോരാട്ടത്തിനില്ലെന്നറിയിച്ച് പാകിസ്താൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2024, 08:25 pm IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: അഫ്​ഗാനിസ്ഥാനുമായി ഒരു സായുധ പോരാട്ടത്തിനില്ലെന്ന് അറിയിച്ച് പാകിസ്താൻ. കഴിഞ്ഞ ദിവസം അഫ്​ഗാനിലെ അതിർത്തി മേഖലകളിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. സൈന്യത്തെ ഉപയോ​ഗിക്കുകയെന്നത് അവസാന മാർ​ഗമാണെന്നും അഫ്​ഗാനിസ്ഥാനുമായി ഒരു സായുധ പോരാട്ടത്തിന് ഇസ്ലാമാബാദ് താത്പര്യപ്പെടുന്നില്ലെന്നും പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചു.

അഫ്​ഗാനിസ്ഥാനിലെ അതിർത്തി മേഖലകളായ ഖോസ്റ്റിലും പക്തികയിലുമായിരുന്നു പാകിസ്താൻ ആക്രമണം നടത്തിയത്. അഫ്ഗാനിൽ നിന്നുള്ള ഭീകരർ നടത്തിയ ആക്രമണത്തിനോട് പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും വ്യോമാക്രമണത്തോട് പാകിസ്താൻ പ്രതികരിച്ചു. പരസ്പരവൈരത്തിൽ മുന്നോട്ട് പോകാൻ കഴിയില്ലെന്നും താത്പര്യപ്പെടുന്നില്ലെന്നും അഫ്​ഗാൻ ഭരണകൂടത്തോട് പറയാൻ ആ​ഗ്രഹിക്കുന്നതായും ഇസ്ലാമാബാദ് അറിയിച്ചു.

മാർച്ച് 16ന് പാകിസ്താനിലെ മിർ അലിയിൽ തെഹ്‌രീകെ-ഇ-താലിബാന്റെ (TTP) ഹാഫിസ് ​ഗുൾ ബ​​ഹദൂർ ​ഗ്രൂപ്പ് നടത്തിയ ആക്രമണത്തിന് പിന്നാലെയായിരുന്നു അഫ്​ഗാനിൽ പാകിസ്താൻ വ്യോമാക്രമണം നടത്തിയത്. ലെഫ്. കേണലും കാപ്റ്റനും അടക്കം ഏഴ് പട്ടാളക്കാരെ നഷ്ടപ്പെട്ടതോടെയായിരുന്നു ഇസ്ലാമാബാദിന്റെ പ്രത്യാക്രമണം.

എന്നാൽ പാകിസ്താൻ നിലവിൽ കടന്നുപോകുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ ഒരു യുദ്ധത്തിന് പുറപ്പെട്ടാൽ രാജ്യം സമ്പൂർണ പതനത്തിലേക്ക് കൂപ്പുകുത്തുമെന്നുറപ്പാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ സംഘർഷങ്ങളിലേക്ക് കടക്കാൻ ആ​ഗ്രഹിക്കുന്നില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. അഫ്​ഗാനിസ്ഥാനിൽ നിന്ന് ഇനിയും ആക്രമണമുണ്ടായാൽ ഇന്ത്യയിലേക്കുള്ള വ്യവസായ ഇടനാഴി തടയുമെന്ന ഭീഷണിയാണ് പാകിസ്താന്റെ അവസാന കച്ചിത്തുരുമ്പ്.

Tags: PakistanTalibanAfghanistanislamabad
Share
Tweet
SendShare

More News from this section

കൊറിയന്‍ ഉപദ്വീപില്‍ വീണ്ടും മിസൈല്‍ പരീക്ഷണം; വോണ്‍സാനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഉത്തരകൊറിയ

പാപ്പുവ ന്യൂഗിനിയില്‍ ശക്തമായ ഭൂചലനം; 6.12 തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

തെരഞ്ഞെടുപ്പിന്റെ അവസാന ദിനത്തില്‍ മോസ്‌കോയില്‍ ഡ്രോണ്‍ പെരുമഴ; 1600ലേറെ ഡ്രോണുകള്‍ തകര്‍ത്തതായി റഷ്യ; രണ്ട് മരണം

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100% വരെ നികുതി; നിയമത്തിൽ ട്രംപ് ഒപ്പുവച്ചു, ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ബാധകമാകാൻ സാധ്യത,

സൗദി തലസ്ഥാനത്ത് വീണ്ടും മിസൈൽ ഭീഷണി; കിങ് ഖാലിദ് വിമാനത്താവളത്തിന് സമീപം ഇന്ധന സംഭരണകേന്ദ്രത്തിൽ തീ, റിയാദ് ലക്ഷ്യമിട്ട മിസൈൽ തടഞ്ഞതായി സൗദി

എറിത്രിയയ്‌ക്കെതിരായ ഉപരോധം അമേരിക്ക പിൻവലിച്ചു; ചെങ്കടലിലെ തന്ത്രപ്രധാന സ്ഥാനം ലക്ഷ്യമിട്ട് ട്രംപ് ഭരണകൂടത്തിന്റെ നിർണായക നീക്കം

Latest News

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

നിലമ്പൂര്‍ ചോക്കാട്ട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു; അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

‘ഈ വിലാസം എന്റേത്’; ജിഎസ്ടി മൊഴിയില്‍ ആന്റോ അഗസ്റ്റിന്റെ വിലാസം, മദ്യം കണ്ടെത്തിയ വീടിനെച്ചൊല്ലി നിര്‍ണായക രേഖകള്‍

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies