ലക്നൗ: രാജ്യം കണ്ടതിൽ വച്ച് മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് മീററ്റിലെ ജനങ്ങൾ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിൽ രാജ്യവും ജനങ്ങളും സുരക്ഷിതരാണെന്ന് എൻഡിഎ മുന്നണി മീററ്റിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുത്തവർ പറഞ്ഞു. ഭാരതം മുന്നേറുന്ന കാഴ്ചയാണ് ജനങ്ങൾ കാണുന്നതെന്നും അവർ വ്യക്തമാക്കി.
” ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകി ആർട്ടിക്കിൾ 370 പ്രാബല്യത്തിലാക്കി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയതോടെ ആർട്ടിക്കിൾ 370 പിൻവലിച്ച് കശ്മീരിനെ ഭാരതവുമായി ഒന്നിപ്പിച്ചു. രാജ്യം കണ്ടതിൽ വച്ച് മികച്ച പ്രധാനമന്ത്രിയാണ് അദ്ദേഹം. മൂന്നാം തവണ അദ്ദേഹം തന്നെ അധികാരത്തിലേറും.”- മീററ്റിലെ ജനങ്ങൾ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം മീററ്റിൽ എൻഡിഎ നടത്തിയ ആദ്യ റാലിയ്ക്കായിരുന്നു പ്രധാനമന്ത്രി ഇന്ന് തുടക്കം കുറിച്ചത്. വൻ ജനാവലിയായിരുന്നു അദ്ദേഹത്തെ കാണാനും കേൾക്കാനും മീററ്റിൽ തടിച്ചു കൂടിയത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് വികസിത രാജ്യമാക്കാനുള്ളതാണെന്നും അഴിമതിയും ദാരിദ്രവും ഭാരതത്തിൽ നിന്ന് തുടച്ചു നീക്കുമെന്നും പ്രധാനമന്ത്രി ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു.