കഴിഞ്ഞ 10 വർഷമായി ഇന്ത്യ കണ്ട വികസനം വെറും ട്രെയിലർ മാത്രം; അഴിമതിക്കാർക്കെതിരെ വരും വർഷങ്ങളിലും ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഴിഞ്ഞ 10 വർഷമായി ഇന്ത്യ കണ്ട വികസനം വെറും ട്രെയിലർ മാത്രം; അഴിമതിക്കാർക്കെതിരെ വരും വർഷങ്ങളിലും ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2024, 11:31 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: സ്ത്രീകൾക്കെതിരായ അതിക്രമ പരാതികൾ അവഗണിക്കുന്ന തൃണമൂൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതി ആരോപണങ്ങളിന്മേൽ നടപടിയെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ജനങ്ങൾ ഇത് തിരിച്ചറിഞ്ഞ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ സർക്കാർ കനത്ത മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സന്ദേശ്ഖാലിയിലുള്ള സാധാരണക്കാരായ സ്ത്രീകളെയാണ് ഈ സർക്കാർ പരാജയപ്പെടുത്തിയത്. കുറ്റവാളികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചു. അവർ ഏത് രീതിയിലാണ് പീഡനം നടത്തിയവരെ സംരക്ഷിക്കാൻ മുഴുവൻ ഭരണകൂടം സംവിധാനങ്ങളും ഉപയോഗിച്ച് ശ്രമിച്ചതെന്ന് ഈ രാജ്യം മുഴുവൻ കണ്ടുകഴിഞ്ഞു. എന്നാൽ അവർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തു. കുറ്റവാളികൾ അവരുടെ ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുമെന്ന് ഉറപ്പ് നൽകുകയാണ്.

അഴിമതിയെന്നാൽ തൃണമൂൽ സർക്കാർ എന്നായി മാറിയിരിക്കുകയാണ്. റേഷൻ, അദ്ധ്യാപക നിയമന അഴിമതികളിൽ ഉൾപ്പെട്ടവരെ രക്ഷിക്കാനാണ് തൃണമൂൽ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. നിങ്ങളുടെ പണമാണ് അവർ കൊള്ളയടിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ അന്വേഷണം വരുമ്പോഴും അത് തടയാനാണ് ഇവർ ശ്രമിക്കുന്നത്. എന്നാൽ ഇത് അനുവദിക്കില്ല. അഴിമതിക്കാരെ ഒരു രീതിയിലും വച്ച് പൊറുപ്പിക്കില്ല. വരുന്ന അഞ്ച് വർഷത്തിനുള്ളിൽ കൂടുതൽ ശക്തമായ അന്വേഷണങ്ങൾ നിങ്ങൾ കാണും.

കേന്ദ്രം ആരംഭിച്ച വികസന പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കാൻ പോലും ഇക്കൂട്ടർ അനുവദിക്കുന്നില്ല. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിലും വ്യാജ പ്രചാരണങ്ങളാണ് ബിജെപിയുടെ എതിരാളികൾ നടത്തുന്നത്. എന്നാൽ ഭാരത മാതാവിൽ വിശ്വസിക്കുന്നവർക്ക് പൗരത്വം ഉറപ്പ് നൽകുകയാണ്. പാർശ്വവത്കരിക്കപ്പെട്ടവരെ പരിഗണിക്കാൻ കോൺഗ്രസുകാർ ഒരിക്കലും തയ്യാറായിരുന്നില്ല. അവരെ സഹായിക്കാൻ സിഎഎ നടപ്പാക്കിയപ്പോഴാണ് നുണ പ്രചരണങ്ങളുമായി പലരും രംഗത്തെത്തിയത്.

വികസനം എന്ന ലക്ഷ്യത്തിലൂന്നി മാത്രമാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. കഴിഞ്ഞ 10 വർഷമായി ഇന്ത്യ കണ്ട വികസനം വെറും ട്രെയിലർ മാത്രമാണ്. വികസനം നടപ്പിലാക്കുന്നതിന് പുറമെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളും പാലിച്ചു. ആർട്ടിക്കിൾ 370ൽ നിന്ന് ജമ്മു കശ്മീരിനെ മോചിപ്പിച്ചു. വനിതാ സംവരണ ബിൽ കൊണ്ടു വന്നു. 500 വർഷങ്ങൾക്ക് ശേഷം അയോദ്ധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചു. കാരണം മോദിയുടെ ഗ്യാരന്റികൾ എല്ലാം നടപ്പിലാക്കിയിരിക്കുമെന്നും” പ്രധാനമന്ത്രി പറയുന്നു.

Tags: KolkathaTMCpm modiFEATURED2
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies