ഇന്ത്യൻ ക്രിക്കറ്റിൽ ഒരുപക്ഷേ ഇപ്പോൾ ഏറ്റവും കൂടുതൽ വിമർശനത്തിന് വിധേയനാകുന്ന ഒരു താരമാണ് ഹാർദിക് പാണ്ഡ്യ. മുംബൈ ഇന്ത്യൻസിന്റെ നായകനായി മടങ്ങിയെത്തിയതു മുതലാണ് താരത്തിന്റെ ശനിദശ തുടങ്ങിയത്.രോഹിത്തിനെ പുറത്താക്കി ഗുജറാത്തിൽ നിന്ന് ഹാർദിക്കിനെ തിരികെ എത്തിച്ചത് ആരാധകർക്ക് ഇതുവരെ ദഹിച്ചിട്ടില്ല. ഇതിനിടെ ആദ്യ മൂന്ന് മത്സരങ്ങളും മുംബൈ തോൽക്കുകയും ചെയ്തു.
ഇതോടെ ഗ്രൗണ്ടിലെത്തുന്ന ഹാർദിക്കിനെ ആരാധകർ വളഞ്ഞിട്ട് കൂവുന്നുമുണ്ട്. സോഷ്യൽ മീഡിയയിലും പരിഹാസങ്ങങ്ങൾ അതിരുകടന്നു. ഇതിനിടെയാണ് താരം പ്രത്യേക പ്രാർത്ഥനകൾ നടത്താൻ ഗുജറാത്തിലെ സോംനാഥ് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയത്. ഡൽഹിക്കെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം. ജയത്തിൽ കുറഞ്ഞതൊന്നും അവർ പ്രതീക്ഷിക്കുന്നില്ല.
വെള്ളിയാഴ്ചയാണ് അദ്ദേഹം ക്ഷേത്രത്തിലെത്തി പൂജകൾ നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി. ഒന്നര മിനിട്ടോളം ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. അരമണിക്കൂറോളം മുബൈ നായകൻ ക്ഷേത്രത്തിൽ ചെലവിട്ടു.
Hardik Pandya offers prayers at Somnath Temple. 🙏pic.twitter.com/hZNIVQ3MH3
— Johns. (@CricCrazyJohns) April 5, 2024
“>