ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞടുപ്പിന്റെ പത്താംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി. ഒമ്പത് പേരടങ്ങുന്ന പുതിയ പട്ടികയിൽ എട്ടും പുതുമുഖങ്ങളാണ്. ഇതിൽ ഏഴ് പേരും യുപിയിൽ നിന്നാണ് ജനവിധി തേടുന്നത്. കൂടാതെ ബംഗാളിലെയും ഛണ്ഡിഗഡിലെയും സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാളിലെ അസൻസോളിൽ നിന്ന് എസ്എസ് അലുവാലിയയെയാണ് മത്സരിക്കാൻ നിർണയിച്ചിരിക്കുന്നത്. പുതിയ എട്ട് സ്ഥാനാർത്ഥികളിൽ ഏഴ് പേർ യുപിയിലെയും ഒരാൾ ചണ്ഡിഗഡിൽ നിന്നുമാണ്.
ഉത്തർപ്രദേശിലെ മെയിൻപുരി മണ്ഡലത്തിൽ നിന്ന് ജയ്വിർ സിംഗ് താക്കൂർ, കൗശാമ്പിയിൽ നിന്ന് വിനോദ് സോങ്കർ, ഫുൽപൂരിൽ നിന്ന് പ്രവീൺ പട്ടേൽ, അലഹബാദിൽ നിന്ന് നീരജ് ത്രിപാഠി, ബല്ലിയയിൽ നിന്ന് നീരജ് ശേഖർ, മച്ലിഷഹറിൽ നിന്ന് ബിപി സരോജ്, ഗാസിപൂരിൽ നിന്ന് പരസ് നാഥ് റായി എന്നിവരാണ് ബിജെപിയുടെ സ്ഥാനാർത്ഥികൾ. ചണ്ഡീഗഡിൽ നിന്ന് സഞ്ജയ് ടണ്ടനും ബിജെപിക്ക് വേണ്ടി ജനവിധി തേടും.
തൃണമൂൽ എംപി ശത്രുഘ്നൻ സിൻഹയെയാണ് അസൻസോളിൽ അലുവാലിയ നേരിടുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബർധമാൻ ദുർഗാപൂർ മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റേറിയനാണ് അലുവാലിയ തെരഞ്ഞെടുക്കപ്പെട്ടത്.