നവിമുംബൈ: ഖാർഘർ കേരള സമാജത്തിന്റെ 20 ആം വാർഷികാഘോഷം ശനിയാഴ്ച്ച ആരംഭിക്കും. രണ്ടു ദിവസങ്ങളിലായി ഖാർഘറിലെ സെക്ടർ 5 ആയിമാതാ ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുക.
20 ന് വൈകീട്ട് 6.30 ന് സമാജം കലാ വിഭാഗം അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികൾ ഉണ്ടായിരിക്കും. 7.30 മുതൽ ഐഡിയ സ്റ്റാർ സിംഗർ ഫെയിം പ്രീതി വാര്യർ നയിക്കുന്ന കലാ വിരുന്ന് നടക്കും.
രണ്ടാം ദിനമായ ഏപ്രിൽ 21 ഞായറാഴ്ച്ച വൈകീട്ട് 6.30 മുതൽ സംഗീത ശ്രീ കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന ‘സ്മൃതിലയം ഗാന സന്ധ്യ’ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് വൈകീട്ട് 8 മണിക്ക് പൊതു സമ്മേളനവും 8.30 മുതൽ നിഷ ഗിൽബർട്ട് ടീമിന്റെ നൃത്യതിയും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്
99309 58422
92241 16366
99301 73619