തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ കണ്ണീരണിഞ്ഞ് നടൻ ദിലീപ്. കരിയറിലെ 149-ാം ചിത്രമായ ‘പവി കെയർ ടേക്കർ” എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുന്നതിനിടെയാണ് നടൻ വികാരാധീനനായത്. വേദിയിൽ മകൾ മീനാക്ഷിയടക്കം ഇരിക്കെയാണ് നടൻ സദസിൽ നിയന്ത്രണം വിട്ട് കണ്ണീരണിഞ്ഞത്.
‘എന്റെ ഇപ്പോഴത്തെ അവസ്ഥ നിങ്ങൾക്കെല്ലാം അറിയാം. 28,29 വർഷമായി ചെറിയ ചെറിയ വേഷങ്ങളോക്കെ ചെയ്താണ് ഞാൻ ഇവിടെ വരെ എത്തിയത്. ഈ സിനിമ എനിക്ക് എത്രത്തോളം ആവശ്യമാണെന്ന് നിങ്ങൾക്ക് അറിയാം. ഇത്രയും കാലം നിങ്ങളെ ഒരുപാട് ചിരിപ്പിച്ച ഞാൻ വർഷങ്ങളായി ദിവസവും കരയുകയാണ്.ചിരിപ്പിക്കാൻ ശ്രമിക്കുന്ന എനിക്കിവിടെ നിലനിൽക്കാൻ ഈ സിനിമ വേണം.
ഒരുപാട് പേരുടെ പ്രാർത്ഥനയാണ് ദിലീപ് ഇന്ന് ഇവിടെ നിൽക്കുന്നതിന് കാരണം. എന്റെ നിർമാതാക്കൾ സംവിധായകർ എഴുത്തുകാർ അങ്ങനെ എന്നിക്കൊപ്പം പ്രവർത്തിച്ച ഒരുപാട് പേരുടെ പ്രാർത്ഥന”-ദിലീപ് പറഞ്ഞു. നടൻ വിനീത് കുമാർ സംവിധാന ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. അഞ്ചു പുതുമുഖ നായികമാരാണ് ചിത്രത്തിൽ അരങ്ങേറുന്നത്. ഏപ്രിൽ 26നാണ് സിനിമയുടെ റിലീസ്.