ന്യൂഡൽഹി: ബോളിവുഡ് നടൻ പങ്കജ് ത്രിപാഠിയുടെ സഹോദരീ ഭർത്താവ് വാഹനാപകടത്തിൽ മരിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഡൽഹി-കൊൽക്കത്ത ദേശീയ പാതയിൽ ഝാർഖണ്ഡിലെ ധൻബാദിൽ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡിലെ ഡിവൈഡറിലിടിച്ചാണ് അപകടത്തിൽപ്പെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അപകടം നടക്കുമ്പോൾ രാകേഷ് തിവാരിയാണ് കാർ ഓടിച്ചിരുന്നത്. അമിത വേഗതയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബിഹാറിൽ നിന്ന് ഝാർഖണ്ഡ് വഴി പശ്ചിമ ബംഗാളിലേക്ക് പോവുകയായിരുന്നു ഇരുവരും.
അപകടം നടന്നുടൻ തന്നെ ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും രാകേഷ് തിവാരി മരിക്കുകയായിരുന്നു. സബിത തിവാരിക്ക് കാലിന് ഒടിവ് സംഭവിച്ചിട്ടുണ്ട്. ഇവർ അപകടനില തരണം ചെയ്തതായും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.