മോദിയുടെ സത്യപ്രതിജ്ഞ; ക്ഷണം ലഭിക്കാത്തതിനാൽ കാണില്ല; പകരം ഇന്ത്യ- പാക് മത്സരം കാണുമെന്ന് ശശി തരൂർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മോദിയുടെ സത്യപ്രതിജ്ഞ; ക്ഷണം ലഭിക്കാത്തതിനാൽ കാണില്ല; പകരം ഇന്ത്യ- പാക് മത്സരം കാണുമെന്ന് ശശി തരൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2024, 11:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാമതും അധികാരമേൽക്കുമ്പോൾ സത്യപ്രതിജ്ഞാ ചടങ്ങ് കാണില്ലെന്ന് ശശി തരൂർ. മൂന്നാം മോദി സർക്കാരിനായി ലോകം ഉറ്റുനോക്കുമ്പോഴാണ് ശശി തരൂരിന്റെ വാക്കുകൾ. സത്യപ്രതിജ്ഞാ ചടങ്ങ് കാണില്ലെന്നും പകരം ഇന്ത്യ- പാകിസ്താൻ ടി20 മത്സരം കാണുമെന്നും തരൂർ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” സത്യ പ്രതിജ്ഞാ ചടങ്ങ് കാണില്ല. എന്നെ ആരും ഡൽഹിയിലേക്ക് ക്ഷണിച്ചിട്ടില്ല. സത്യ പ്രതിജ്ഞ കാണുന്നതിന് പകരം ഇന്ത്യ- പാകിസ്താൻ മത്സരം കാണും. ലോകകപ്പ് മത്സരം അമേരിക്കയിൽ നടന്നുകൊണ്ടിരിക്കുകയാണ്.”- തരൂർ പറഞ്ഞു.

ഇന്ത്യയുടെ എല്ലാ അയൽ രാജ്യങ്ങളിലെ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പാകിസ്താനെ മാത്രം ക്ഷണിച്ചില്ലെന്നും തരൂർ ഖേദം പ്രകടിപ്പിച്ചു. അയൽ രാജ്യങ്ങളിലെ നേതാക്കളെ സത്യ പ്രതിജ്ഞാ ചടങ്ങിലേക്ക് വിളിച്ചത് രാജ്യത്തിന്റെ പാരമ്പര്യം വിളിച്ചോതുന്നു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സുവിനെയും നരേന്ദ്രമോദി ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യ- മാലദ്വീപ് ബന്ധം വീണ്ടും ദൃഢമാക്കുന്നതിന് ഇത് നല്ലൊരവസരമാണെന്നും എന്നാൽ വീണ്ടും പാകിസ്താനെ ഇന്ത്യ അകറ്റി നിർത്തുകയാണെന്നും തരൂർ കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയായി വീണ്ടും നരേന്ദ്രമോദി അധികാരമേൽക്കുന്നതിന് സാക്ഷ്യം വഹിക്കാൻ നിരവധി ലോക നേതാക്കളാണ് ഇന്ത്യയിലെത്തുന്നുന്നത്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇതിനോടകം ന്യൂഡൽഹിയിൽ എത്തിയിട്ടുണ്ട്. ഉച്ചയോടെ ഡൽഹി വിമാനത്താവളത്തിലെത്തിയ ഷെയ്ഖ് ഹസീനയ വിദേശകാര്യ സെക്രട്ടറി മുക്തേഷ് പാർദേശി സ്വാഗതം ചെയ്തു. ഷെയ്ഖ് ഹസീനയ്‌ക്ക് പുറമെ ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെ, മാലദ്വീപ് പ്രധാനമന്ത്രി മുഹമ്മദ് മൊയ്‌സു, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. നാളെ വൈകിട്ട് 7.15നാണ് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ്.

Tags: sasi tharoorpm modiFEATURED2
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies