യുക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി അഭിപ്രായവ്യത്യാസമുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ; പരിപാടികൾ റദ്ദാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് വിനയ് ക്വാത്ര
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി അഭിപ്രായവ്യത്യാസമുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ; പരിപാടികൾ റദ്ദാക്കിയെന്ന പ്രചാരണം തെറ്റാണെന്ന് വിനയ് ക്വാത്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2024, 06:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്‌ച്ചയ്‌ക്കിടെ യുക്രെയ്ൻ വിഷയത്തിൽ അഭിപ്രായവ്യത്യാസമുണ്ടായെന്ന തരത്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ. അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനത്തിനിടെ നിശ്ചയിച്ചിരുന്ന ഉന്നതതല പ്രതിനിധി യോഗം റദ്ദാക്കിയെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ ഈ റിപ്പോർട്ട് പൂർണമായും തെറ്റാണെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ റഷ്യ സന്ദർശനത്തിനിടെ നിശ്ചയിച്ചിരുന്നതിൽ ഒരു പരിപാടി പോലും റദ്ദാക്കിയിട്ടില്ലെന്ന് വിനയ് ക്വാത്ര വ്യക്തമാക്കി. ” ഇത് കേൾക്കുമ്പോൾ തന്നെ ആശ്ചര്യം തോന്നുന്നുണ്ട്. എന്നാൽ യാതൊരു അടിസ്ഥാനവുമില്ലാത്ത, തെറ്റിദ്ധാരണ ഉണ്ടാക്കുന്ന റിപ്പോർട്ടാണിത്. യാതൊരു വസ്തുതയും ഇതിലില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യ സന്ദർശനം വൻ വിജയമായിരുന്നു. ഇരു നേതാക്കളും നടത്തിയ ചർച്ചകളുടെ സമയം മുൻകൂട്ടി നിശ്ചയിച്ചതിലും അധികമായിരുന്നു. ഒരു പരിപാടി പോലും ഇതിനിടെ റദ്ദാക്കിയിട്ടില്ലെന്നും” വിനയ് ക്വാത്ര പറഞ്ഞു.

മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ റദ്ദാക്കിയെന്ന റിപ്പോർട്ട് തെറ്റാണെന്ന് റഷ്യയും വ്യക്തമാക്കി. വിവിധ മേഖലകളിൽ നിർണായക ചർച്ചകളാണ് നടന്നതെന്നും ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധം വീണ്ടും ദൃഢമാവുകയാണ് ചെയ്തതെന്നും ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ചൂണ്ടിക്കാട്ടി. ഇരു നേതാക്കളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം ഉന്നതതല പ്രതിനിധികൾ കൂടിക്കാഴ്ച നടത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ” പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് പുടിനുമായി മൂന്ന് മണിക്കൂറിലധികമാണ് ചർച്ചകൾ നടന്നത്. നിശ്ചയിച്ചതിലും അധികം സമയം ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട് അവർ സംസാരിച്ചു. ഈ സംഭാഷണത്തിൽ ഉന്നത ഉദ്യോഗസ്ഥരും ഭാഗമായിരുന്നുവെന്നും” പെസ്‌കോവ് പറയുന്നു.

പ്രധാനമന്ത്രിയുടെ റഷ്യൻ സന്ദർശനത്തെ പ്രശംസിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും രംഗത്തെത്തി. ജി20, ബ്രിക്സ്, യുഎൻ തുടങ്ങിയ സംഘടനകളിലെ സഹകരണം ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ ഇരു നേതാക്കളും നിർണായക ചർച്ചകൾ നടത്തിയതായി അദ്ദേഹം പറഞ്ഞു. ഐക്യരാഷ്‌ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ സ്ഥിര അംഗത്വം ലഭിക്കാൻ ഇന്ത്യയ്‌ക്ക് റഷ്യ പിന്തുണ നൽകുമെന്നും ലാവ്റോവ് ആവർത്തിച്ചു.” പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രസിഡന്റ് പുടിന് 20 വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന ബന്ധമുണ്ട്. അതുകൊണ്ട് തന്നെ അവർ പരസ്പരം മനസിലാക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഉഭയകക്ഷി മേഖലകളിൽ ഉൾപ്പെടെ സഹകരണം ശക്തിപ്പെടുത്താൻ ഈ സന്ദർശനത്തിലൂടെ സാധിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലുള്ള ബന്ധത്തിന് ഊർജ്ജം പകരുന്ന കൂടിക്കാഴ്ചയാണിത്. ഇരുരാജ്യങ്ങളും ഉറച്ച സുഹൃത്തുക്കളായി നിലകൊള്ളുമെന്നും” ലാവ്റോവ് പറയുന്നു.

Tags: RussiaMOSCOWUkraine WarIndiaFEATURED2delegation-level meeting
ShareTweetSendShare

More News from this section

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies