കോഴിക്കോട്: ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരനായ വിദ്യാർത്ഥിക്ക് പരിക്ക്. പുതുപ്പാടി സ്വദേശി മുഹമ്മദ് സഹലിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്.
റോഡിന്റെ അരികിലൂടെ നടക്കവേയാണ് സഹലിനെ ആംബുലൻസ് ഇടിക്കുന്നത്. അപകടത്തിന് ശേഷം ആംബുലൻസ് സമീപത്തെ അഴുക്കുചാലിലേക്ക് മറിയുകയും ചെയ്തു.
ആന്ധ്രയിൽ നിന്ന് മൃതദേഹവുമായി കോഴിക്കോട്ടേക്ക് എത്തിയതായിരുന്നു ആംബുലൻസ്. ഇവിടെ നിന്നും തിരിച്ചു പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ സഹലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി നാട്ടുകാർ പറഞ്ഞു.















