പുഴയിൽ കുളിക്കാനിറങ്ങി; പിന്നാലെ കുത്തിയൊലിച്ച് വെളളം; ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയവരെ രക്ഷപെടുത്തി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുഴയിൽ കുളിക്കാനിറങ്ങി; പിന്നാലെ കുത്തിയൊലിച്ച് വെളളം; ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയവരെ രക്ഷപെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2024, 02:43 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: ചിറ്റൂർ പുഴയുടെ നടുവിൽ കുടുങ്ങിയവരെ രക്ഷപെടുത്തി ഫയർഫോഴ്‌സ്. രാവിലെ പുഴയിൽ കുളിക്കാനിറങ്ങിയ മൈസൂർ സ്വദേശികളാണ് അപ്രതീക്ഷിതമായി വെളളം കൂടിയതിനെ തുടർന്ന് പുഴയുടെ നടുവിൽ കുടങ്ങിയത്. ഒഴുക്കിന്റെ ശക്തിയും വെളളവും കൂടിയതോടെ പുഴയ്‌ക്ക് നടുവിലെ പാറക്കൂട്ടത്തിന് മുകളിൽ സുരക്ഷിതരായി അഭയം തേടിയിരിക്കുകയായിരുന്നു ഇവർ.

പ്രായമായ ദമ്പതികളും രണ്ട് യുവാക്കളുമാണ് സംഘത്തിലുണ്ടായിരുന്നത്. കരയിലുണ്ടായിരുന്നവരോട് സഹായമഭ്യർത്ഥിച്ചതിനെ തുടർന്ന് ഇവർ ഫയർഫോഴ്‌സിലും പൊലീസിലും അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

റോപ്പിന്റെയും ട്യൂബിന്റെയും സഹായത്തോടെ പുഴയിലേക്ക് ഇറങ്ങിയ രക്ഷാസംഘം ഇവർ നിന്നിരുന്ന പാറക്കൂട്ടത്തിന് സമീപമുളള വളളിക്കാട്ടിൽ നിലയുറപ്പിച്ചു. ഇവിടെ നിന്ന് സംഘത്തിലെ 3 പേർ ഇവർ നിന്നിരുന്ന പാറയിലേക്ക് എത്തി റോപ്പിന്റെയും ലൈഫ് ജാക്കറ്റിന്റെയും സഹായത്തോടെ ഇവരെ തിരിച്ചെത്തിക്കുകയായിരുന്നു.

വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയും സ്ഥലത്തെത്തിയിരുന്നു. നർണി ആലാംകടവ് കോസ് വെയ്‌ക്ക് താഴെയാണ് ഇവർ കുടുങ്ങിയത്. ആളിയാർ വൃഷ്ടിപ്രദേശത്ത് തമിഴ്‌നാട്ടിൽ അതിശക്തമായ മഴ പെയ്തിരുന്നു. ഇതോടെ മൂലത്തറ റെഗുലേറ്ററിന്റെ ഷട്ടറുകൾ തുറക്കേണ്ടി വന്നതാണ് ചിറ്റൂർ പുഴയിൽ വെളളത്തിന്റെ അളവ് കൂടിയത്.

ഇവർ നദിയിലിറങ്ങുമ്പോൾ ഇത്രയും വെളളമില്ലായിരുന്നു. പൊടുന്നനെ വെള്ളം കൂടിയതോടെ ഒപ്പമുണ്ടായിരുന്നവർ ഓടി. പക്ഷെ ഇവർക്ക് ഓടി രക്ഷപെടാൻ സാധിച്ചില്ല. അങ്ങനെയാണ് പാറയ്‌ക്ക് മുകളിലേക്ക് കയറിയത്. മൈസൂരിൽ നിന്നും വലയും മറ്റും ഉണ്ടാക്കി വിൽക്കാനും മറ്റുമായി എല്ലാവർഷവും എത്തുന്നവരാണ് ഇവർ. സ്ഥിരമായി ഈ പ്രദേശത്താണ് താമസിക്കാറുളളത്. അതുകൊണ്ടു തന്നെ ഇവിടം പരിചിതവുമാണ്. ആ ധൈര്യത്തിലാണ് പുഴയിൽ കുളിക്കാൻ ഇറങ്ങിയതെന്ന് ഇവർ പറഞ്ഞു.

Tags: Palakkadപാലക്കാട്ചിറ്റൂർ പുഴഫയർഫോഴ്‌സ്
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies