700 വർഷം പഴക്കം; അസമിലെ 'ശ്മശാന കുന്നുകൾ' യുനെസ്കോയുടെ പൈതൃക പട്ടികയിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

700 വർഷം പഴക്കം; അസമിലെ ‘ശ്മശാന കുന്നുകൾ’ യുനെസ്കോയുടെ പൈതൃക പട്ടികയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2024, 05:44 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച് അസമിലെ ശ്മശാന കുന്നുകൾ. 700 വർഷം പഴക്കമുള്ള ഈ ശ്മശാന കുന്നുകൾ അഹോം രാജവംശത്തിന്റേതാണ്. യുനെസ്കോയുടെ സാംസ്കാരിക സ്വത്തുവിഭാ​ഗത്തിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്.

🔴 BREAKING!

New inscription on the @UNESCO #WorldHeritage List: Moidams – the Mound-Burial System of the Ahom Dynasty, #India 🇮🇳.

➡️https://t.co/FfOspAHOlX #46WHC pic.twitter.com/H3NU2AdtIq

— UNESCO 🏛️ #Education #Sciences #Culture 🇺🇳 (@UNESCO) July 26, 2024

ഡൽഹിയിൽ നടന്ന ലോകപൈതൃക കമ്മിറ്റിയുടെ 46-ാമത് സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച ഔദ്യോ​ഗിക തീരുമാനമുണ്ടായത്.

13-ാം നൂറ്റാണ്ട് മുതൽ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വരെയായിരുന്നു അഹോം രാജവംശ കാലഘട്ടം. അക്കാലത്ത് അഹോം രാജാക്കന്മാർ, രാജ്ഞികൾ, പ്രഭുക്കന്മാർ എന്നിവരെ അടക്കിയിരുന്നത് കുന്നുകളിലായിരുന്നു. ഇത്തരം ശ്മശാന കുന്നുകൾ മൊയ്ദാം എന്നാണ് അറിയപ്പെട്ടിരുന്നത്. തായ് പദമായ ഫ്രാങ്ക്-മായ്-ദാം എന്ന വാക്കിൽ നിന്നാണ് മൊയ്ദാം എന്ന വാക്കുണ്ടായതെന്ന് കരുതപ്പെടുന്നു. ഫ്രാങ്ക്-മായ് എന്നാൽ അടക്കുക/സംസ്കരിക്കുക എന്നാണ് അർത്ഥം. ദാം എന്ന് വിശേഷിപ്പിക്കുന്നത് ആത്മാവിനെയാണ്.

ഓരോ മൊയ്ദാമിലും മൂന്ന് പ്രധാന കാര്യങ്ങളുണ്ടാകും. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ചേംബർ, ചേംബറിനെ മറയ്‌ക്കാൻ അർദ്ധ​ഗോളാകൃതിയിലുള്ള മൺകൂന, ഇതിന് മുകളിൽ ഇഷ്ടിക കൊണ്ട് നിർമിച്ച സ്തൂപം എന്നിവയാണത്. ഓരോ മൊയ്ദാമുകളുടേയും വലിപ്പം വ്യത്യസ്തമായിരിക്കും. മരിച്ച വ്യക്തി വഹിച്ചിരുന്ന സ്ഥാനമനുസരിച്ചാണ് മൊയ്ദാമിന്റെ വലിപ്പം കൂടുക.

അസമിലെ ചരൈദിയോ മേഖലകളിലാണ് മൊയ്ദാമുകൾ കാണപ്പെടുന്നത്. ശിവസാ​ഗറിൽ നിന്ന് 28 കിലോ മീറ്റർ സഞ്ചരിച്ചാൽ ചരൈദിയോയിൽ എത്തിപ്പെടാം. ആദ്യത്തെ അഹോം രാജാവായ ചൗ-ലം​ഗ് സിയു-കാ-ഫായെ അടക്കിയ കുന്ന് ഇവിടെയാണുള്ളത്. വ്യത്യസ്തമായ രൂപകൽപന തന്നെയാണിതിന്റെ ഏറ്റവും വലിയ സവിശേഷത. നിലവിൽ യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിലെ 43-ാമത് സ്ഥലമാണ് അസമിലെ ശ്മശാന കുന്നുകൾ.

Tags: World Heritage SiteAssamunescoAhom dynastyMoidams
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies