അനുവദിക്കപ്പെട്ടതിലും അധികം സമയം സംസാരിച്ചു, മൈക്ക് ഓഫ് ചെയ്തിട്ടില്ല; മമതയുടെ ആരോപണങ്ങൾ ഇൻഡി സഖ്യത്തെ സന്തോഷിപ്പിക്കാനാണെന്ന് നിർമ്മല സീതാരാമൻ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അനുവദിക്കപ്പെട്ടതിലും അധികം സമയം സംസാരിച്ചു, മൈക്ക് ഓഫ് ചെയ്തിട്ടില്ല; മമതയുടെ ആരോപണങ്ങൾ ഇൻഡി സഖ്യത്തെ സന്തോഷിപ്പിക്കാനാണെന്ന് നിർമ്മല സീതാരാമൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 28, 2024, 07:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: നീതി ആയോഗ് യോഗത്തിനിടെ മൈക്ക് ഓഫ് ആക്കിയെന്നും, സംസാരിക്കാൻ അനുവദിച്ചില്ലെന്നുമുള്ള ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അവകാശവാദങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ. ഇൻഡി സഖ്യത്തെ സന്തോഷിപ്പിക്കാനാണ് മമതയുടെ ശ്രമങ്ങളെന്നും നിർമ്മല സീതാരാമൻ ആരോപിച്ചു. നീതി ആയോഗ് യോഗത്തിൽ മമത ബാനർജിയോടുണ്ടായ സമീപനം അംഗീകരാക്കാനാകില്ലെന്ന കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു അവർ. മമത ബാനർജി ഉന്നയിച്ച ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്നും, പ്രതിപക്ഷ സഖ്യത്തിലെ നേതാക്കളെ സുഖിപ്പിക്കാൻ വേണ്ടി മാത്രമാണ് അവരുടെ ശ്രമമെന്നും നിർമ്മല സീതാരാമൻ പരിഹസിച്ചു.

മമത ബാനർജി തെറ്റിദ്ധാരണ ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും, അവർക്ക് സംസാരിക്കാനായി സമയം അനുവദിച്ചുവെന്നും മൈക്ക് ഓഫ് ആക്കിയില്ലെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. ” ജയറാം രമേശ്, നിങ്ങൾ ആ യോഗത്തിൽ പങ്കെടുത്തിട്ടില്ലായിരുന്നു. ബഹുമാനപ്പെട്ട ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞ കാര്യങ്ങൾ ഞങ്ങളെല്ലാവരും കേട്ടതാണ്. അവർക്കായി അനുവദിച്ച മുഴുവൻ സമയവും അവർ സംസാരിച്ചു. ഓരോരുത്തർക്കും മുന്നിലുള്ള സ്‌ക്രീനുകളിൽ സമയം കാണിക്കുന്നുണ്ടായിരുന്നു. ചില മുഖ്യമന്ത്രിമാർ അനുവദിച്ചതിലും അധികം സമയം സംസാരിച്ചിരുന്നു.

അവർ ആവശ്യപ്പെട്ടത് കൊണ്ട് അവർക്ക് കൂടുതൽ സമയം നൽകി. അല്ലാതെ മൈക്ക് ഓഫ് ചെയ്തിട്ടില്ല. മമതയുടെ ആരോപണങ്ങൾ പൂർണമായും തെറ്റാണ്. അവർ യോഗത്തിൽ പങ്കെടുത്തുവെന്നത് സന്തോഷമുള്ള കാര്യമാണ്. ബംഗാളിനും മുഴുവൻ പ്രതിപക്ഷത്തിനും വേണ്ടിയാണ് താൻ സംസാരിക്കുന്നത് എന്നാണ് അവർ പറഞ്ഞത്. അവർ പറയുന്ന കാര്യങ്ങളോട് എനിക്ക് യോജിക്കുകയോ യോജിക്കാതിരിക്കുകയോ ചെയ്യാം. എന്നാൽ യോഗത്തിന് പുറത്ത് അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറയുന്നത് ഒരു രീതിയിലും അംഗീകരിക്കാനാകില്ല. കാരണം ഇൻഡി സഖ്യത്തെ സന്തോഷിപ്പിച്ച് നിർത്താനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നതെന്നും” നിർമ്മല സീതാരാമൻ വ്യക്തമാക്കി.

സംസാരിക്കുന്നതിനിടെ മൈക്ക് ഓഫ് ചെയ്തുവെന്ന മമതയുടെ ആരോപണങ്ങൾ നീതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബി വി ആർ സുബ്രഹ്‌മണ്യവും തള്ളി. ഓരോ മുഖ്യമന്ത്രിമാർക്കും തുല്യ സമയം അനുവദിച്ചിരുന്നുവെന്നും, അതിൽ കൂടുതൽ സംസാരിച്ചിട്ടും മൈക്ക് ഓഫ് ചെയ്തിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ” ഉച്ചഭക്ഷണത്തിന്റെ ഇടവേളയ്‌ക്ക് മുൻപ് സംസാരിക്കാൻ അനുവദിക്കണമെന്ന് മമത ബാനർജി അഭ്യർത്ഥിച്ചിരുന്നു. ഞങ്ങൾ അത് അംഗീകരിച്ചു. സാധാരണ നിലയിൽ ആന്ധ്രപ്രദേശിൽ നിന്ന് തുടങ്ങി അക്ഷരമാലാക്രമത്തിലാണ് ഓരോ സംസ്ഥാനങ്ങളുടേയും പ്രതിനിധികൾക്ക് സംസാരിക്കാനുള്ള സമയം നൽകുന്നത്. എന്നാൽ ഗുജറാത്ത് മുഖ്യമന്ത്രി സംസാരിക്കുന്നതിന് മുൻപായി അവർക്ക് അവസരം നൽകി. ഓരോരുത്തർക്ക് ഏഴ് മിനിറ്റ് വീതമാണ് അനുവദിച്ചത്. സമയം തീർന്നിട്ടും അവർ കൂടുതൽ സംസാരിക്കണമെന്ന് പറഞ്ഞു. അത് ബഹുമാനത്തോടെ അംഗീകരിക്കുകയും ചെയ്തു. എന്നിട്ടും മറിച്ചൊരു പരാമർശം നടത്തിയത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും” അദ്ദേഹം പറഞ്ഞു.

Tags: west bengalniti ayogFEATURED2INDI AllianceCM Mamata Banerjeeniramala sitharaman
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies