മോദിയെയും യോഗിയെയും പ്രശംസിച്ചു; ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്, ഭർതൃ കുടുംബം കൊല്ലാൻ ശ്രമിച്ചെന്ന് യുവതി; കേസെടുത്ത് പൊലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മോദിയെയും യോഗിയെയും പ്രശംസിച്ചു; ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്, ഭർതൃ കുടുംബം കൊല്ലാൻ ശ്രമിച്ചെന്ന് യുവതി; കേസെടുത്ത് പൊലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 04:28 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: അയോദ്ധ്യയിൽ വികസനം നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്. സംഭവത്തിൽ അയോദ്ധ്യ സ്വദേശിയായ അർഷാദ് എന്ന യുവാവിനെതിരെ ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ഇയാൾ ക്രൂരമായി മർദ്ദിക്കുകയും ദേഹത്തേക്ക് ചൂടുള്ള പയർ എറിഞ്ഞുവെന്നും യുവതി ആരോപിക്കുന്നു.

2023 ഡിസംബർ 13 നാണ് അർഷാദുമായി വിവാഹം കഴിച്ചതെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു വീഡിയോ ക്ലിപ്പിൽ, ബഹ്‌റൈച്ച് സ്വദേശിനിയായ മറിയം പറയുന്നു. വിവാഹത്തിന് ശേഷം നഗരത്തിലേക്ക് പോകുമ്പോൾ അയോദ്ധ്യധാമിലെ റോഡുകളും സൗന്ദര്യവൽക്കരണവും വികസനവും ഇഷ്ടപ്പെട്ട യുവതി ഇതിനുകാരണക്കാരായ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭർത്താവിന് മുന്നിൽ പ്രശംസിച്ചു. ഇത് അർഷാദിനെ ദേഷ്യം പിടിപ്പിച്ചുവെന്നും അയാൾ യുവതിയെ ബഹ്‌റൈച്ചിലെ മാതൃ വീട്ടിലേക്ക് പറഞ്ഞയച്ചുവെന്നും അവർ ആരോപിച്ചു

ചില ബന്ധുക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചതിനെത്തുടർന്ന് മറിയം ഭർത്താവിനൊപ്പം താമസിക്കാൻ അയോദ്ധ്യയിലേക്ക് മടങ്ങി എത്തി. എന്നാൽ അർഷാദ് വീണ്ടും പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും അധിക്ഷേപിക്കുകയും യുവതിയെ മുത്തലാഖ് ചൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുത്തലാഖ് ചൊല്ലിയ ദിവസം ഭർത്താവ് തന്നെ മർദ്ദിച്ചെന്നും അമ്മായിയമ്മയും അനുജത്തിയും സഹോദരീ സഹോദരന്മാരും ചേർന്ന് കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചുവെന്നും മറിയം ആരോപിച്ചു.

മറിയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അർഷാദ് ഉൾപ്പെടെ കുടുംബത്തിലെ എട്ട് പേർക്കെതിരെ കേസെടുത്തു. ആക്രമണം, അധിക്ഷേപം, ഭീഷണിപ്പെടുത്തൽ, സ്ത്രീധന നിരോധന നിയമം, മുസ്ലീം സ്ത്രീകളുടെ (വിവാഹാവകാശ സംരക്ഷണം) നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Tags: caseayodhyaUP policetriple talaqCM Yogi adityanathpm modi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies