ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആകർഷിക്കാനാണ് ശ്രമം; ജാതി പറഞ്ഞുള്ള രാഷ്ട്രീയമാണ് ഇപ്പോൾ രാഹുലിന് പ്രിയമെന്ന പരിഹാസവുമായി സ്മൃതി ഇറാനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ആകർഷിക്കാനാണ് ശ്രമം; ജാതി പറഞ്ഞുള്ള രാഷ്‌ട്രീയമാണ് ഇപ്പോൾ രാഹുലിന് പ്രിയമെന്ന പരിഹാസവുമായി സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 11:14 am IST
Facebook
Twitter
WhatsAppTelegram

അമേഠി: ജാതി പറഞ്ഞ് രാഷ്‌ട്രീയം കളിക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. താൻ വിജയത്തിന്റെ രുചിയറിഞ്ഞുവെന്ന് ചിന്തിക്കുന്ന രാഹുൽ, പിടിച്ചുനിൽക്കുന്നതിനായി രാഷ്‌ട്രീയ കരുനീക്കങ്ങളിലും മാറ്റം വരുത്തിയിരിക്കുകയാണെന്ന് സ്മൃതി ഇറാനി പറയുന്നു.

” അദ്ദേഹം ഇപ്പോൾ സ്ഥിരമായി ജാതി പറഞ്ഞ് സംസാരിക്കുന്നു. ആളുകളിലേക്ക് ഇത് ഏത് രീതിയിലുള്ള സന്ദേശമായാണ് എത്തുന്നതെന്ന് രാഹുലിന് നന്നായി അറിയാം. ഒരു പ്രത്യേക വിഭാഗത്തിലുള്ള ആളുകളെ തെറ്റിദ്ധരിപ്പിച്ച് അവരെ ആകർഷിക്കാനുള്ള ശ്രമങ്ങളാണ് രാഹുൽ ഇപ്പോൾ പതിവായി നടത്തുന്നത്. അതിനായി കൃത്യമായ കരുനീക്കമാണ് നടത്തുന്നത്. നല്ലതോ ചീത്തയോ എന്തുതന്നെയായാലും വ്യത്യസ്തമായ രാഷ്‌ട്രീയമാണ് ഇപ്പോൾ രാഹുലിനുള്ളത്.

തെരഞ്ഞെടുപ്പ് സമയത്ത് രാഹുൽ പ്രശസ്തമായ പല ക്ഷേത്രങ്ങളിലും സന്ദർശനം നടത്തി. എന്നാൽ വോട്ടർമാരിൽ പലരും ഇതിൽ സംശയം പ്രകടിപ്പിച്ചു. ഈ തന്ത്രം പരാജയപ്പെട്ടതോടെയാണ് ഇപ്പോൾ പുതിയ ഇടത്തിലേക്ക് രാഹുൽ മാറിയത്. ക്ഷേത്ര സന്ദർശനങ്ങളിൽ നിന്ന് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം തന്നെ തിരിച്ചറിഞ്ഞു. ആ തന്ത്രം ഫലിക്കാതെ വന്നതോടെ എല്ലാ വിഷയങ്ങളിലേക്കും ജാതി വലിച്ചിടുന്നത് രാഹുലിന്റെ പതിവായി.

ഇന്ത്യൻ രാഷ്‌ട്രീയത്തിൽ രാഹുലിന് വളരെ പ്രസക്തി ഉണ്ടെന്ന് കാണിക്കാനുള്ള നീക്കമാണ് കോൺഗ്രസും നടത്തുന്നത്. മിസ് ഇന്ത്യയിൽ ദളിത്-ആദിവാസി വിഭാഗങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ഇല്ലെന്നതുൾപ്പെടെയുള്ള വിവാദ പരാമർശങ്ങൾ ഇതിന്റെ ഭാഗമായിട്ടാണ് നടത്തുന്നത്. ഇത്തരത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ പൊതുസമൂഹത്തിന് മുന്നിൽ വച്ച് തരംതാണ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റാനാണ് രാഹുലിന്റെ ശ്രമം. കേന്ദ്ര സർക്കാരും മിസ് ഇന്ത്യയുമായി യാതൊരു ബന്ധവും ഇല്ലെന്ന് അദ്ദേഹത്തിന് വളരെ വ്യക്തമായി തന്നെ അറിയാം. അതുകൊണ്ട് തന്നെ ഇതെല്ലാം കൃത്യമായ രാഷ്‌ട്രീയ തന്ത്രങ്ങളുടെ ഭാഗമാണെന്ന് ഏതൊരാൾക്കും മനസിലാകുമെന്നും” സ്മൃതി ഇറാനി പറയുന്നു.

 

 

1

Tags: Rahul GandhiSMRITHI IRANIFEATURED2tasted successpolitical manoeuvring
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies