31 ബില്യൺ ഡോളറിന്റെ നിക്ഷേപമെത്തി; നേടിയത് 500% വളർച്ച; ഇന്ത്യയിലെ ഫിൻടെക് വിപ്ലവത്തെക്കുറിച്ച് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

31 ബില്യൺ ഡോളറിന്റെ നിക്ഷേപമെത്തി; നേടിയത് 500% വളർച്ച; ഇന്ത്യയിലെ ഫിൻടെക് വിപ്ലവത്തെക്കുറിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 30, 2024, 01:42 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2024 നെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലെത്തിയാണ് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. രാജ്യത്തെ ജനങ്ങൾക്കിടയിൽ മാത്രമല്ല സമ്പദ്‌വ്യവസ്ഥയും വിപണിയുമടക്കം ഉത്സവകാലം ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

ഒരുകാലത്ത് ഇതരരാജ്യക്കാർ ഭാരതത്തിന്റെ സാംസ്കാരിക വൈവിധ്യത്തെയാണ് അഭിനന്ദിച്ചിരുന്നത്. എന്നാലിന്ന് അവർ ഇന്ത്യയിലെ ഫിൻടെക് വൈവിധ്യങ്ങളെയും പ്രശംസിക്കുകയാണ്. ഇന്ത്യയിലെ ഫിൻടെക് വിപ്ലവം സാമ്പത്തിക മേഖലയിൽ വിവിധതരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾക്കാണ് കാരണമായത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ 31 ബില്യൺ ഡോളറിന് മുകളിലുള്ള നിക്ഷേപങ്ങൾ ഇന്ത്യയിലുണ്ടായത്. കഴിഞ്ഞ ദശാബ്ദത്തിനിടെ നമ്മുടെ ഫിൻടെക് സ്റ്റാർട്ടപ്പുകളുടെ വളർച്ച 500 ശതമാനമായെന്നും പ്രധാനമന്ത്രി പറഞ്ഞു.

നിയോ ബാങ്കിം​ഗ് അഥവാ ഡിജിറ്റൽ ബാങ്കിം​ഗ് എന്ന ആശയം നമുക്ക് മുന്നിലുണ്ട്. അതിനാൽ ഒരു ഉത്പന്നം സൃഷ്ടിക്കുമ്പോൾ അത് പ്രാദേശികമാണെങ്കിൽ പോലും അതിനെ ആ​ഗോളതലത്തിലേക്ക് എത്തിക്കാൻ നമുക്ക് സാധിക്കുന്നു. ഫിൻടെക് മേഖലയിൽ ഇന്ത്യയുടെ കൈവരിച്ച മികവ് ഉയർത്തിക്കാട്ടാൻ ഭാരതത്തിലെ യുപിഐ സംവിധാനം ഏറെ സഹായിച്ചിട്ടുണ്ട്. കൊറോണ മഹാമാരിക്കാലത്ത് ലോകത്ത് അപൂർവം ചില രാജ്യങ്ങളിൽ മാത്രമാണ് ബാങ്കിം​ഗ് സേവനങ്ങൾ സു​ഗമമായി നടത്തിയത്. അതിലൊന്ന് ഇന്ത്യയായിരുന്നുവെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ ഇന്ത്യയിൽ സുതാര്യത നടപ്പിലാക്കപ്പെട്ടത് എങ്ങനെയെന്ന് നാം കണ്ടുകഴിഞ്ഞു. നൂറുകണക്കിന് സർക്കാർ പദ്ധതികളിലൂടെ നേരിട്ടാണ് ആനുകൂല്യം കൈമാറുന്നത്. സംവിധാനങ്ങളിലുണ്ടായിരുന്ന ചോർച്ച അതിനാൽ ഒഴിവായി. ഔപചാരികമായ സംവിധാനത്തിന്റെ ഭാ​ഗമാകുമ്പോഴുണ്ടാകുന്ന പ്രയോജനം ജനങ്ങൾ മനസിലാക്കിയിരിക്കുന്നു. ഇന്ത്യയിൽ സംഭവിച്ച ഡിജിറ്റൽ പരിവർത്തനങ്ങൾക്ക് ഫിൻടെക് വഹിച്ച പങ്ക് പ്രധാനപ്പെട്ടതാണ്. കേവലം സാങ്കേതികമേഖലയിൽ മാത്രമല്ല, സാമൂഹികപരമായും സ്വാധീനിക്കാൻ ഫിൻടെക്കിന് കഴിഞ്ഞു. ​ഗ്രാമങ്ങളും ന​ഗരങ്ങളും തമ്മിലുള്ള വിടവ് നികത്താൻ ഫിൻടെക്കിന് സാധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അഥവാ നിർമിത ബുദ്ധി ലോകത്ത് സൃഷ്ടിക്കുന്ന ആശങ്കകൾ താൻ മനസ്സിലാക്കുന്നുവെന്നും, എഐ സാങ്കേതികവിദ്യക്ക് വേണ്ടി ആഗോള ചട്ടക്കൂട് നടപ്പിലാക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. AIയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട ആശങ്കകൾ മനസിലാക്കുന്നു. അതുകൊണ്ടാണ് AIയുടെ ധാർമ്മിക ഉപയോഗത്തിന് ആഗോള ചട്ടക്കൂട് സൃഷ്ടിക്കാൻ ഇന്ത്യയും ആവശ്യപ്പെട്ടത്. ഫിൻടെക് സെക്ടറിനെ സഹായിക്കാൻ നയപരമായ പല തീരുമാനങ്ങളും കേന്ദ്രസർക്കാർ കൈക്കൊള്ളുന്നുണ്ട്. ഇതിന്റെ ഭാ​ഗമായാണ് അടുത്തിടെ എയ്ഞ്ചൽ ടാക്സ് നീക്കം ചെയ്തതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

Tags: Narendra ModiUpiartificial intelligenceFintechGlobal Fintech Fest
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies