പ്രതിഷേധിക്കുന്നവർക്ക് ഭീഷണി, അധിക്ഷേപം; തൃണമൂലിന് തലവേദനായി പാർട്ടി നേതാക്കളുടെ പ്രസ്താവനകൾ; ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി അഭിഷേക് ബാനർജി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിഷേധിക്കുന്നവർക്ക് ഭീഷണി, അധിക്ഷേപം; തൃണമൂലിന് തലവേദനായി പാർട്ടി നേതാക്കളുടെ പ്രസ്താവനകൾ; ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി അഭിഷേക് ബാനർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 3, 2024, 06:32 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: ബംഗാളിൽ പ്രതിഷേധിക്കുന്നവർക്കെതിരെ പാർട്ടി നേതാക്കൾ ഭീഷണി മുഴക്കുന്നതിനും, അപകീർത്തി പ്രസ്താവനകൾ നടത്തുന്നതിനുമെതിരെ മുന്നറിയിപ്പുമായി തൃണമൂൽ എംപിയും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജി. ആരോഗ്യ പ്രവർത്തകർക്കെതിരെയോ, പ്രതിഷേധിക്കുന്ന സാധാരണക്കാർക്കെതിരെയോ  മോശമായി സംസാരിക്കരുതെന്നും ജാഗ്രത വേണമെന്നുമാണ് അഭിഷേക് ബാനർജി മുന്നറിയിപ്പ് നൽകിയത്. പ്രതിഷേധം നടത്തുന്നവർക്കെതിരെ ശബ്ദം ഉയർത്താൻ മുഖ്യമന്ത്രി മമത ബാനർജി ഒരു പൊതു സമ്മേളനത്തിനിടെ പറഞ്ഞിരുന്നു. പിന്നാലെയാണ് നേതാക്കൾ വലിയ രീതിയിൽ അധിക്ഷേപ പരാമർശങ്ങൾ നടത്താൻ തുടങ്ങിയത്. എന്നാലിത് പാർട്ടിക്ക് തന്നെ തലവേദനയായതോടെ മമത ഒടുവിൽ തന്റെ തന്നെ പ്രസ്താവനയിൽ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

പാർട്ടി നേതാക്കളുടെ മോശം പ്രസ്താവനകൾക്കെതിരെ വ്യാപക വിമർശനം ഉയർന്നതോടെയാണ് അഭിഷേക് ബാനർജിയും അണികൾക്ക് ഇത്തരമൊരു നിർദേശം നൽകിയത്. ” പാർട്ടി പ്രതിനിധികൾ വിനയത്തോടെയും സഹാനുഭൂതിയോടെയും ആളുകളുമായി ഇടപഴകണം. ആരോഗ്യ പ്രവർത്തകരെയോ സാധാരണക്കാരായ ജനങ്ങളെയോ മോശക്കാരാക്കി ചിത്രീകരിക്കരുത്. പ്രതിഷേധിക്കാനുള്ള അവകാശം നമ്മൾ അവർക്ക് നൽകുന്നു എന്നതാണ് ബംഗാളിനെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതെന്നും” അഭിഷേക് ബാനർജി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.

കഴിഞ്ഞ ദിവസം ഹബ്രയിലെ തൃണമൂൽ കൗൺസിലറുടെ ഭർത്താവ് അതീഷ് സർക്കാർ പ്രതിഷേധക്കാരെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരുടെ അമ്മയുടേയും സഹോദരിമാരുടേയും ചിത്രങ്ങൾ വികൃതമാക്കി അവരുടെ തന്നെ വീടുകളുടെ വാതിലുകളിൽ തൂക്കിയിടുമെന്നും, പിന്നെ അവർക്ക് വീടിന് പുറത്തിറങ്ങാൻ കഴിയില്ലെന്നുമാണ് ഇയാൾ പറഞ്ഞത്. തൃണമൂലുകാർ പ്രതിഷേധക്കാരെ തിരിച്ചടിക്കാൻ തുടങ്ങിയാൽ അവർക്കൊരിക്കലും തടുത്ത് നിർത്താൻ പോലും കഴിയില്ലെന്നും ഇയാൾ ഒരു പ്രസംഗത്തിൽ ഭീഷണി മുഴക്കിയിരുന്നു. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ പാർട്ടി അതീഷ് സർക്കാരിനെ സസ്‌പെൻഡ് ചെയ്യാൻ നിർബന്ധിതരായി

അതേ ദിവസം തന്നെയാണ് തൃണമൂൽ എംപിയായ കാകോലി ഘോഷ് ദസ്തിദാർ ആരോഗ്യ പ്രവർത്തകരെ അധിക്ഷേപിച്ച് രംഗത്തെത്തിയത്. മെഡിക്കൽ വിദ്യാർത്ഥിനികൾ പരീക്ഷ നടത്താനെത്തുന്നവരുടെ മടിയിലിരുന്നു കൊണ്ട് മാർക്ക് നേടുന്ന ഒരു പ്രവണത ഉണ്ടായിരുന്നുവെന്നാണ് ഇവർ പറഞ്ഞത്. ഇതിന് പിന്നാലെ തൃണമൂൽ എംഎൽഎ കാഞ്ചൻ മുള്ളിക്, സംസ്ഥാന മന്ത്രിസഭാംഗമായ ഉദയൻ ഗുഹ, തൃണമൂൽ എംപി അരൂപ് ചക്രവർത്തി തുടങ്ങിയവരും പ്രതിഷേധിക്കുന്നവരെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും പ്രസംഗങ്ങൾ നടത്തിയിരുന്നു.

 

 

 

Tags: TMCChief MinisterMamata BanerjeeABHISHEK BANERJEEFEATURED2Trinamool's second-in-command
ShareTweetSendShare

More News from this section

ഹിന്ദു പുരുഷൻമാർ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: മുൻ പ്രൊഫസർ നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies