ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ തൂണിൽ കെട്ടിയിട്ട് മർദ്ദിച്ചു . ആന്ധ്രാപ്രദേശിലെ നന്ദ്യാല-അവുകു മണ്ഡലത്തിലെ കാശിപുരു ഗ്രാമത്തിലാണ് സംഭവം .
ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ ദാസയ്യ എന്നയാളാണ് വീടിനുള്ളിൽ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചത്. പെൺകുട്ടി ഉറക്കെ നിലവിളിച്ചതോടെ നാട്ടുകാർ ഓടിയെത്തി യുവാവിനെ പിടികൂടി തൂണില് കെട്ടിയിട്ട് മർദ്ദിച്ച ശേഷം പോലീസില് ഏൽപ്പിക്കുകയായിരുന്നു.
ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.തെലുങ്ക് സ്‌ക്രൈബ് എന്ന പേരിലുള്ള എക്‌സ് അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.















