തുടർച്ചയായ നാലാം ജയത്തോടെ നിലിവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ സെമിയിൽ പ്രവേശിച്ചു. അവസാന മത്സരത്തിൽ തെക്കൻ കൊറിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് പടയോട്ടം. ഡബിൾ നേടിയ ക്യാപ്റ്റൻ ഹർമൻ പ്രീത് സിംഗ് ആണ് ഇന്ത്യൻ വിജയത്തിന്റെ തിളക്കമേറ്റിയത്. 9,43 മിനിട്ടുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ.
30-ാം മിനിട്ടിൽ ജിഹുൻ യാങ് ആണ് കൊറിയയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. അവസാന ഗ്രൂപ്പ് മത്സരത്തിൽ പാകിസ്താനെയാകും ഇന്ത്യ നേരിടുക. അരജീത്ത് സിംഗ് ആണ് ഇന്ത്യയുടെ ആദ്യ ഗോൾ സ്കോർ ചെയ്തത്. ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിന് ചൈനയെ തകർത്ത ഇന്ത്യ ജപ്പാന്റെ വലയിൽ നിറച്ചത് അഞ്ചു ഗോളുകളായിരുന്നു. മൂന്നാം മത്സരത്തിൽ ഇന്ത്യൻ യുവനിര എണ്ണം പറഞ്ഞ 8 ഗോളുകളാണ് മലേഷ്യൻ വലയിലെത്തിച്ചത്.