ഇഫ്താറിൽ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്താൽ മതേതരത്വം; ഗണപതി പൂജയിൽ പങ്കെടുത്താൽ ജുഡീഷ്യറിയുടെ പതനം; കോൺഗ്രസ് ഇരട്ടത്താപ്പിനെതിരെ ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇഫ്താറിൽ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്താൽ മതേതരത്വം; ഗണപതി പൂജയിൽ പങ്കെടുത്താൽ ജുഡീഷ്യറിയുടെ പതനം; കോൺഗ്രസ് ഇരട്ടത്താപ്പിനെതിരെ ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2024, 11:31 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയിൽ നടന്ന ഗണപതി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തതിന്റെ പേരിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയ അനാവശ്യ വിവാദത്തിനെതിരെ ശക്തമായി തിരിച്ചടിച്ച് ബിജെപി. 2009ൽ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് അന്നത്തെ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനൊപ്പം ഇഫ്താർ വിരുന്നിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്.

കോൺഗ്രസിന്റെ ഇരട്ടത്താപ്പ് തുറന്നുകാണിക്കുന്ന ചിത്രവും കുറിപ്പും ബിജെപി നേതാവ് ഷെഹ്‌സാദ് പൂനെവാലയും പങ്കുവച്ചിട്ടുണ്ട്. മൻമോഹൻ സിംഗ് നടത്തിയ ഇഫ്താർ പാർട്ടിയിൽ ചീഫ് ജസ്റ്റിസ് പങ്കെടുത്തപ്പോൾ ജുഡീഷ്യറി സുരക്ഷിതം. നിലവിലെ ചീഫ് ജസ്റ്റിസിനൊപ്പം ഗണേശ പൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തപ്പോൾ, ജൂഡീഷ്യറി അപകടത്തിൽ’ എന്നാണ് അദ്ദേഹം ചിത്രങ്ങളോടൊപ്പം കോൺഗ്രസിനെ പരിഹസിച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ചീഫ് ജസ്റ്റിസിന്റെ വസതിയിൽ നടന്ന പൂജയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്തെത്തുകയായിരുന്നു. കോൺഗ്രസ് എല്ലായ്‌പ്പോഴും ഇരട്ടത്താപ്പ് പുറത്തെടുക്കുന്ന പാർട്ടിയാണെന്നും, സ്വന്തം കാര്യം വരുമ്പോൾ അതൊന്നും അവരെ ബാധിക്കാറില്ലെന്നും ബിജെപി എംപി സംബിത് പത്ര വിമർശിച്ചു.

” പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തുന്നത് നിങ്ങൾക്ക് പ്രശ്‌നമാണ്. പക്ഷേ നിങ്ങളുടെ നേതാവ് അമേരിക്കയിൽ വച്ച് ഒരു ദേശവിരുദ്ധനെ കാണുകയാണെങ്കിൽ അത് പ്രശ്‌നമില്ല. ഗണപതി പൂജയിൽ പങ്കെടുത്തതാണ് അവരുടെ ഇപ്പോഴത്തെ പ്രശ്‌നം. അവരുടെ കാലത്ത് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുകയും ചീഫ് ജസ്റ്റിസിനെ ക്ഷണിക്കുകയും ചെയ്തു. ഇഫ്താർ പോലെ തന്നെ ഒരു ആഘോഷമാണ് ഇതും. പിന്നെ എന്തിനാണ് ഈ വിവാദം ഉണ്ടാക്കുന്നതെന്നും” സംബിത് പത്ര ചോദിച്ചു.

കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും കോൺഗ്രസിനെ വിമർശിച്ച് രംഗത്തെത്തി. ” ഇഫ്താറിൽ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒരുമിച്ച് പങ്കെടുക്കുമ്പോൾ അവർക്ക് ചിലർക്ക് വളരെ നല്ലതാണെന്നാണ് അഭിപ്രായം. അതേ ആളുകൾ തന്നെയാണ് ഗണപതി പൂജയിൽ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒരുമിച്ച് പങ്കെടുക്കുന്നതിനെ വിമർശിക്കുന്നത്. അപ്പോൾ ആദ്യം പറഞ്ഞ നിലപാടിനെ അവർ വളച്ചൊടിക്കുകയാണെന്നും” ഭൂപേന്ദ്ര യാദവ് വിമർശിച്ചു.

 

 

 

Tags: CongressBJPcjiPM Modi's Ganpati Puja
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies