ന്യൂഡൽഹി: ഡൽഹി സർവ്വകലാശാല തെരഞ്ഞെടുപ്പിന് മുന്നോടിയായി വിദ്യാർത്ഥികളുമായി സംവദിച്ച് എബിവിപി. ഛാത്ര സംവാദ് എന്ന പേരിൽ ഡൽഹിയിൽ വിവിധയിടങ്ങളിൽ നടത്തിയ പരിപാടികളിൽ നാലായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു.
ഛാത്ര സംവാദ് പരിപാടിയിൽ എബിവിപിയുടെ സാധ്യത സ്ഥാനാർഥികൾ വിജയിക്കാൻ സാധിച്ചാൽ നടത്താൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളുടെ രൂപരേഖയും വിദ്യാർത്ഥികൾക്ക് മുന്നിൽ സമർപ്പിച്ചു.
പ്രചാരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് എബിവിപി ഡൽഹി സംസ്ഥാന സെക്രട്ടറി ഹർഷ് അത്രി പറഞ്ഞു. എബിവിപി നേതൃത്വം നൽകിയ സർവ്വകലാശാല സ്റ്റുഡന്റ്‌സ് യൂണിയൻ വിദ്യാർത്ഥികൾക്കായി അഹോരാത്രം പ്രവർത്തിച്ചിട്ടുണ്ടെന്നും ഹർഷ് അത്രി കൂട്ടിച്ചേർത്തു.
സർവ്വകലാശാലയിലെ വിദ്യാർത്ഥിനികളെ ആദരിക്കുന്നതിന് എബിവിപി നടത്തിയ സ്വയം സിദ്ധ പരിപാടിയും വലിയ വിജയമായിരുന്നു.