തെളിവുകള്‍ ഇല്ലാതാക്കാനും, കൊലപാതകത്തെ ആത്മഹത്യയാക്കാനും സന്ദീപ് ഘോഷും പൊലീസ് ഉദ്യോഗസ്ഥനും ശ്രമിച്ചു; വലിയ ഗൂഢാലോചനയെന്ന് സിബിഐ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെളിവുകള്‍ ഇല്ലാതാക്കാനും, കൊലപാതകത്തെ ആത്മഹത്യയാക്കാനും സന്ദീപ് ഘോഷും പൊലീസ് ഉദ്യോഗസ്ഥനും ശ്രമിച്ചു; വലിയ ഗൂഢാലോചനയെന്ന് സിബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 16, 2024, 11:02 am IST
Facebook
Twitter
WhatsAppTelegram

കൊല്‍ക്കത്ത: കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടാകാമെന്ന് കോടതിയെ അറിയിച്ച് സിബിഐ. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും തെളിവുകള്‍ ശേഖരിക്കുന്നതിലും കാലതാമസം വരുത്തിയ പൊലീസ് ഉദ്യോഗസ്ഥനായ അഭിജിത് മൊണ്ടാള്‍, കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ സന്ദീപ് ഘോഷ് എന്നിവര്‍ക്ക് ഗൂഢാലോചനയില്‍ പങ്ക് ഉണ്ടാകാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

കൊലപാതകവിവരം പുറത്ത് വന്നതിന് ശേഷവും സന്ദീപ് ഘോഷും അഭിജിത്തും പരസ്പരം ബന്ധപ്പെട്ടിരുന്നതായി സിബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണം ഏത് രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണം എന്നത് സന്ദീപ് ഘോഷ് അഭിജിത്തിനോട് പറഞ്ഞിരുന്നതായും ഇരുവരുടേയും കസ്റ്റഡി ആവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.

കഴിഞ്ഞ ആഴ്ചയാണ് സന്ദീപ് ഘോഷിനേയും അഭിജിത്തിനേയും സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐ വാദം അംഗീകരിച്ച കോടതി 17 വരെ ഇരുവരേയും കസ്റ്റഡിയില്‍ വിട്ടു. സന്ദീപിനേയും അഭിജിത്തിനേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. കൊലപാതകത്തെ രണ്ട് പേരും നിസാരവത്കരിക്കാന്‍ ശ്രമിച്ചതായാണ് സിബിഐ ആരോപിക്കുന്നത്.

കൊലപാതകവിവരം പൊലീസിനെ അറിയിച്ചുവെങ്കിലും അഭിജിത് വളരെ അധികം സമയമെടുത്താണ് സംഭവസ്ഥലത്തേക്ക് എത്തിയത്. അഞ്ച് മിനിറ്റ് മാത്രം ദൂരമേ രണ്ട് സ്ഥലങ്ങളും തമ്മില്‍ ഉള്ളൂ എന്നിരിക്കെയാണ് അസാധാരണാം വിധം അഭിജിത് കോളേജിലേക്ക് താമസിച്ച് എത്തിയത്. ഒരു മണിക്കൂറിലധികം സമയം വൈകിയാണ് ഇദ്ദേഹം കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് എത്തുന്നത്. എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നത് വൈകിപ്പിച്ചതിനും, കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കാന്‍ സന്ദീപ് ഘോഷ് ശ്രമിച്ചതിന് പിന്നിലും ദുരൂഹതയുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Tags: CBIpolice officerFEATURED2missing evidenceSandip GhoshKolkata murder probedelay in FIR registration
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies