അഗ്നിവീറുകൾക്ക് ജോലി, സ്ത്രീകൾക്ക് 2,100 രൂപ സാമ്പത്തിക സഹായം; ഹരിയാനയിൽ പ്രകടന പത്രിക പുറത്തുവിട്ട് ബിജെപി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഗ്നിവീറുകൾക്ക് ജോലി, സ്ത്രീകൾക്ക് 2,100 രൂപ സാമ്പത്തിക സഹായം; ഹരിയാനയിൽ പ്രകടന പത്രിക പുറത്തുവിട്ട് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2024, 03:27 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഡ്: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തുവിട്ട് ബിജെപി. റോഹ്തക്കിൽ നടന്ന ചടങ്ങിൽ ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദയാണ് പ്രകടന പത്രിക പുറത്തുവിട്ടത്. അഗ്നിവീറുകൾക്ക് ജോലി, സ്ത്രീകൾക്ക് ‘ലഡോ ലക്ഷ്മി യോജന’ പ്രകാരം പ്രതിമാസം 2,100 രൂപ സാമ്പത്തിക സഹായം എന്നിവ ഉൾപ്പെട്ടതാണ് പ്രകടന പത്രിക.

സംസ്ഥാനത്ത് തൊഴിൽ വർദ്ധിപ്പിക്കുന്നതിനായി ഐഎംടി ഖാർഖോഡയുടെ മാതൃകയിൽ സംസ്ഥാനത്ത് 10 വ്യാവസായിക നഗരങ്ങൾ നിർമിക്കുമെന്നും ഗ്രാമങ്ങളിലെ 50,000ലധികം യുവാക്കൾക്ക് തൊഴിൽ നൽകുമെന്നും പത്രികയിൽ പറയുന്നു. ആരോഗ്യസംരക്ഷണ സംരംഭമായ ചിറയു ആയുഷ്മാൻ പദ്ധതിക്ക് കീഴിൽ പ്രതിവർഷം ലഭിക്കുന്ന 5 ലക്ഷം രൂപയിൽ നിന്നും 10 ലക്ഷമായി ഉയർത്തും.

അവൽ ബാലിക യോജന പദ്ധതിയുടെ ആനുകൂല്യങ്ങൾക്ക് അർഹരായ യുവതികൾക്ക് സ്‌കൂട്ടർ നൽകുമെന്നും ഘർ ഗ്രാഹിണി യോജന വഴി 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടർ നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ബിജെപിയുടെ ലക്ഷ്യം ജനങ്ങളുടെ ഉന്നമനമാണെന്നും അതിനാൽ ലഡോ ലക്ഷ്മി യോജന വഴി സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുമെന്നും പ്രകടനപത്രികയിലുള്ള വാഗ്ദാനങ്ങൾ ബിജെപി നിറവേറ്റുമെന്നും ജെപി നദ്ദ പറഞ്ഞു.

ബിജെപിയുടെ ഭരണത്തിൽ ഹരിയാനയിലുണ്ടാകുന്ന പുരോഗതികൾ പ്രകടമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ഹരിയാന ബിജെപി അദ്ധ്യക്ഷൻ മോഹൻ ലാൽ ബദോലി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags: BJPbjp manifestoHariyana Election
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies