ഒടുവിൽ കിരീട വരൾച്ച അവസാനിപ്പിച്ച് പ്രീതി സിന്റയുടെ ഉടമസ്ഥതയായ ഒരു ടീം. പതിറ്റാണ്ടിലേറെ ഐപിഎൽ കിരീടത്തിനായി പോരാടുന്ന പഞ്ചാബ് കിംഗ്സിന് ആ ആഗ്രഹം ഇതുവരെ നിറവേറ്റാനായിട്ടില്ല. അതിലൊരു ആശ്വാസമാണ് കരീബിയൻ പ്രിമിയർ ലീഗിലെ സെന്റ് ലൂസിയ കിംഗ്സിന്റെ കിരീട നേട്ടം. ഗയാന ആമസോൺ വാരിയേഴ്സിനെ ആറു വിക്കറ്റിനാണ് ഫൈനലിൽ തോൽപ്പിച്ചത്.
ഈ ഫൈനൽ വിജയം പ്രീതി സിന്റ, നെസ് വാഡിയ, മോഹിത് ബർമൻ, കരൺ പോൾ എന്നീ ഉടമകൾക്ക് നൽകിയത് വലിയാെരു ഊർജമാണ്. ഐപിഎൽ താരലേലം നടക്കാനിരിക്കെ കൂടുതൽ കാര്യങ്ങൾ തീരുമാനിക്കാൻ ഉടമകൾക്ക് സാധിക്കും. പ്രസൻ്റേഷനിൽ രോഹിത് ശർമയുടെ ആഘോഷം അനുകരിച്ചാണ് കിംഗ്സ് ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി കിരീടം ഏറ്റുവാങ്ങി സഹതാരങ്ങൾക്ക് നൽകിയത്.
റോസ്റ്റൺ ചേസ്, ആരോൺ ജോൺസ് എന്നിവരുടെ ഇന്നിംഗ്സുകളാണ് ലൂസിയ കിംഗ്സിന്റെ വിജയത്തിൽ നിർണായകമായത്. 139 പിന്തുടർന്ന കിംഗ്സ് ഒരു ഘട്ടത്തിൽ 9.5 ഓവറഇൽ 51/4 എന്ന നിലയിൽ തകർന്നിരുന്നു. ഇവിടെ നിന്ന് ക്രീസിൽ ഒന്നിച്ച ചേസ്(39*), ജോൺസ്(48*) സഖ്യം കിംഗ്സിനെ കരകയറ്റി, ആദ്യ കിരീടവും സമ്മാനിച്ചു. ഇരുവരും ചേർന്ന് 50 പന്തിൽ 88 റൺസാണ് അടിച്ചുകൂട്ടിയത്.
A euphoric moment for the Saint Lucia Kings! 🇱🇨 #CPL24 #CPLFinals #SLKvGAW #CricketPlayedLouder #BiggestPartyInSport pic.twitter.com/fQZSG3C4WV
— CPL T20 (@CPL) October 7, 2024