മുഖ്യമന്ത്രിയുടെ ബംഗ്ലാവിൽ നിന്ന് ഇറക്കിവിട്ടെന്ന പരാതിയുമായി അതിഷി; കെജ്‌രിവാൾ ഔദ്യോഗികമായി വസതി ഒഴിഞ്ഞിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുഖ്യമന്ത്രിയുടെ ബംഗ്ലാവിൽ നിന്ന് ഇറക്കിവിട്ടെന്ന പരാതിയുമായി അതിഷി; കെജ്‌രിവാൾ ഔദ്യോഗികമായി വസതി ഒഴിഞ്ഞിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 09:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ നിന്ന് ഇറക്കി വിട്ടുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അതിഷി. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തന്റെ സാധനങ്ങൾ അവിടെ നിന്നും ഒഴിപ്പിച്ചെന്നും അതിഷി പറയുന്നു. രണ്ട് ദിവസം മുൻപാണ് അതിഷി ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുന്ന ഔദ്യോഗിക വസതിയിലേക്ക് താമസം മാറ്റിയത്.

ഡൽഹി സിവിൽ ലൈൻസിലെ 6 ഫ്‌ളാഗ് സ്റ്റാഫ് റോഡിലാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി. കെജ് രിവാൾ മുഖ്യമന്ത്രി പദം ഒഴിഞ്ഞെങ്കിലും വസതി ഔദ്യോഗികമായി കൈമാറിയിട്ടില്ലെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പറയുന്നത്. വീട് ഔദ്യോഗികമായി കൈമാറുന്നതിന് മുൻപേ അതിഷി അവിടെ സാധനങ്ങളുമായി കയറുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറയുന്നു. എബി 17 വസതി അതിഷിക്ക് കഴിഞ്ഞ വർഷം മന്ത്രിയെന്ന നിലയിൽ അനുവദിച്ചിരുന്നു. അത് നിലനിൽക്കെയാണ് പ്രോട്ടോകോൾ മറികടന്ന് പുതിയ വീട്ടിലേക്ക് അതിഷി കടന്നുകയറിയതെന്ന് ബിജെപിയും ആരോപിച്ചു.

വസതി കൈമാറണമെന്ന് ആവശ്യപ്പെട്ട് കെജ് രിവാളിന് പിഡബ്ല്യൂഡി കത്ത് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടയിലാണ് അതിഷി താമസത്തിനെത്തിയത്. ഔദ്യോഗിക നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ഡൽഹി മദ്യനയക്കേസിൽ ജയിലിലായിരുന്ന കെജ് രിവാൾ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ രാജിവച്ച് അതിഷിയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച് ജനങ്ങളുടെ അംഗീകാരം നേടിയ ശേഷമേ മുഖ്യമന്ത്രിപദം ഇനിയും ഏറ്റെടുക്കുവെന്നാണ് കെജ് രിവാൾ പറയുന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പദവി ഒഴിയൽ.

ഔദ്യോഗിക വസതിയുമായി ബന്ധപ്പെട്ട തർക്കം അടുത്ത വിവാദമാക്കാനുളള നീക്കത്തിലാണ് എഎപി. രാജ്യത്ത് ആദ്യമായിട്ടാകും ഒരു മുഖ്യമന്ത്രിയെ ഔദ്യോഗിക വസതിയിൽ നിന്ന് ഒഴിപ്പിക്കുന്നതെന്ന് എഎപി പറയുന്നു. പതിവുപോലെ ആരോപണം ലഫ്. ഗവർണർക്ക് നേരെ തിരിക്കുകയും ചെയ്തു. ലഫ്. ഗവർണറാണ് ഇതിന് പിന്നിലെന്നും ബിജെപിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും അതിഷി ആരോപിച്ചു.

കെജ് രിവാൾ മുഖ്യമന്ത്രിയായിരിക്കെ വീടിന്റെ അനധികൃത പുനർനിർമാണവും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. 2015 ലാണ് കെട്ടിടം ക്യാമ്പ് ഓഫീസായി കെജ് രിവാളിന് കൈമാറിയത്. 2020-21 ൽ കെജ് രിവാൾ കെട്ടിടം പൊളിച്ചുപണിതുവെന്നാണ് ആരോപണം. ഇതിന്റെ ചെലവുമായി ബന്ധപ്പെട്ടും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. വിജിലൻസ് ഡിപ്പാർട്ട്‌മെന്റ് അന്വേഷണം നടത്തുകയും പിഡബ്ല്യൂഡിയിലെ പത്ത് ഉദ്യോഗസ്ഥർക്കെതിരെ സസ്‌പെൻഷൻ ഉൾപ്പെടെയുളള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

Tags: ഡൽഹി പിഡബ്ല്യൂഡിpoliticsAAPകെജ് രിവാൾofficial residenceAthishi Delhi CMഡൽഹി മുഖ്യമന്ത്രി അതിഷി6 ഫ്‌ളാഗ് സ്റ്റാഫ് റോഡ്
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies