ആംബുലൻസ് എന്നല്ല, വേണ്ടിവന്നാൽ ഹെലികോപ്റ്ററിലും സുരേഷ് ഗോപിയെ കൊണ്ടുവരും: ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആംബുലൻസ് എന്നല്ല, വേണ്ടിവന്നാൽ ഹെലികോപ്റ്ററിലും സുരേഷ് ഗോപിയെ കൊണ്ടുവരും: ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2024, 06:22 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: ആംബുലൻസിൽ എന്നല്ല, സുരേഷ് ഗോപിയെ ഹെലികോപ്റ്ററിൽ കൊണ്ടുവരാനും വേണ്ടിവന്നാൽ ശ്രമിക്കുമെന്ന് ബിജെപി തൃശൂർ ജില്ലാദ്ധ്യക്ഷൻ കെ.കെ അനീഷ് കുമാർ. പൂരം അലങ്കോലമാക്കുന്നത് തടയാനാണ് സുരേഷ് ​ഗോപി ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ പൂരം ചരിത്രത്തിലാദ്യമായി നിർത്തിവച്ച സാഹചര്യത്തിൽ സമവായ ചർച്ചകൾക്കായി പൂരന​ഗരിയിലേക്ക് സുരേഷ് ​ഗോപി ആംബുലൻസിലെത്തിയതിന് കേസെടുത്ത പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

“തൃശൂർ പൂരം ഏതുവിധേനയും അലങ്കോലപ്പെടുത്തുക എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ലക്ഷ്യം. പക്ഷെ അത് പൂർണമായി നടപ്പാക്കാൻ അവർക്ക് സാധിച്ചില്ല. സുരേഷ് ​ഗോപിയുടെ സമയോചിതമായ ഇടപെടൽ കാരണം തൃശൂർ പൂരത്തിന്റെ വെടിക്കെട്ട് അടക്കമുള്ള മറ്റ് പരിപാടികൾ തുടർന്ന് നടത്താൻ കഴിഞ്ഞു. ഇടതുപക്ഷം ഉദ്ദേശിച്ചത് തൃശൂർ പൂരം നടക്കരുതെന്നാണ്. അലങ്കോലപ്പെടുത്തുമെന്നത് അവരുടെ തീരുമാനമായിരുന്നു. രാവിലെ 11.30 മുതൽ, തിരുവമ്പാടിയുടെ പൂരം തടസപ്പെട്ടതുമുതൽ, ക്ഷേത്രം അധികൃതർ കമ്മീഷണറെയും മന്ത്രി രാജനെയും സുനിൽകുമാറിനെയും മാറിമാറി സമീപിച്ചു. പൂരം നടത്തിപ്പ് ഉപേക്ഷിക്കുകയെന്ന തീരുമാനം സ്വീകരിക്കാതിരിക്കാൻ അവർ പല ഇടതുപക്ഷ നേതാക്കളെയും പ്രതിനിധികളെയും സർക്കാരുദ്യോ​ഗസ്ഥരെയും വിളിച്ചു. തിരുവമ്പാടിയുടെ പ്രതിനിധികൾ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ആ സ്ഥലത്ത് വരാനോ പ്രശ്നം പരിഹരിക്കാനോ അവർ തയ്യാറായില്ല. കാരണം, അവരുടെ ഉദ്ദേശ്യം പൂരം അലങ്കോലമാക്കുക എന്നത് തന്നെയായിരുന്നു.

പൂരം ഒരിക്കലും നിർത്തിവയ്‌ക്കപ്പെടരുത്, എന്നതായിരുന്നു ബിജെപിയുടെ തീരുമാനം. അതിന്റെ ഭാ​ഗമായി തിരുവമ്പാടി അധികൃതരുമായി ചർച്ച നടത്തി, പൂരം തുടർന്ന് നടത്തിക്കാൻ, ഏതുവിധേനയും സുരേഷ് ​ഗോപിയെ സ്ഥലത്ത് എത്തിക്കുക എന്നതായിരുന്നു ബിജെപിയുടെ നിലപാട്. ഈ തീരുമാനത്തിന്റെ ഭാ​ഗമായി സുരേഷ്​ഗോപിയെ പൂരപ്പറമ്പിൽ എത്തിക്കാൻ എല്ലാവിധ മാർ​ഗവും ബിജെപി സ്വീകരിച്ചിട്ടുണ്ട്. തുടർന്നാണ് സേവാഭാരതിയുടെ ആംബുലൻസിൽ സുരേഷ് ​ഗോപിയെ എത്തിച്ചത്. അന്ന് ഏതുമാർ​ഗം ഉപയോ​ഗിച്ചും സുരേഷ് ​ഗോപിയെ ബിജെപി കൊണ്ടുവരുമായിരുന്നു. പൂരം അലങ്കോലപ്പെടുത്തുക എന്നതാണ് ഇടതുപക്ഷത്തിന്റെ തീരുമാനമെങ്കിൽ ഒരുകാരണവശാലും അതിന് അനുവദിക്കില്ല എന്നതായിരുന്നു ബിജെപിയുടെ തീരുമാനം.

അദ്ദേഹത്തെ ആംബുലൻസിൽ തന്നെയാണ് കൊണ്ടുവന്നത്, ഇനി ആംബുലൻസിൽ വരാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ, ഹെലികോപ്റ്ററിൽ അദ്ദേഹത്തെ എത്തിക്കാനുള്ള സാഹചര്യമുണ്ടെങ്കിൽ, തങ്ങൾ അതും ചെയ്യും. ഏതന്വേഷണം വന്നാലും ഈ നിലപാടിൽ നിന്ന് ബിജെപി പിന്നോട്ടില്ല. -കെ.കെ അനീഷ്കുമാർ പറഞ്ഞു.

Tags: Suresh Gopithrissur pooramPooram 2024KK AneeshkumarBJPThrissur
Share
Tweet
SendShare

More News from this section

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies