ഖാലിസ്ഥാൻ ഭീകരർ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നു; കനേഡിയൻ സർക്കാർ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സഞ്ജയ് കുമാർ വർമ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖാലിസ്ഥാൻ ഭീകരർ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നു; കനേഡിയൻ സർക്കാർ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് സഞ്ജയ് കുമാർ വർമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2024, 09:40 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഖാലിസ്ഥാൻ തീവ്രവാദികൾ കാനഡ സെക്യൂരിറ്റി ഇന്റലിജൻസ് സർവ്വീസിന്റെ അവിഭാജ്യ ഘടകമാണെന്ന ആരോപണവുമായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കുമാർ വർമ. കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഖാലിസ്ഥാൻ ഭീകരരെ കാനഡയിലെ സർക്കാർ എല്ലായ്‌പ്പോഴും പ്രോത്സാഹിപ്പിക്കുകയാണ്. ഈ തീവ്രവാദികൾ സിഎസ്‌ഐഎസിന്റെ ഭാഗമാണെന്ന് തനിക്കറിയാമെന്നും എന്നാൽ ഈ ആരോപണത്തിൽ തെളിവുകൾ നൽകില്ലെന്നും അദ്ദേഹം പറയുന്നു.

” ഇന്ത്യയുടെ പരമാധികാരത്തേയും പ്രാദേശിക അഖണ്ഡതയേയും ഖാലിസ്ഥാൻ ഭീകരർ വെല്ലുവിളിക്കുകയാണ്. അത്തരക്കാരുമായി അടുത്ത ബന്ധം സ്ഥാപിക്കുന്നതിന് പകരം കനേഡിയൻ സർക്കാർ ഇന്ത്യ മുന്നോട്ട് വയ്‌ക്കുന്ന ആശങ്കകൾ ആത്മാർത്ഥതയോടെ കാണണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയിൽ എന്തു സംഭവിക്കണമെന്ന് ഇവിടുത്തെ ജനങ്ങളാണ് തീരുമാനിക്കുന്നത്. ഖാലിസ്ഥാൻ ഭീകരർ ഇന്ത്യൻ പൗരന്മാരല്ല. അവർ കനേഡിയൻ പൗരന്മാരാണ്. ഒരു രാജ്യത്തിരുന്ന് മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കുന്നത് ഒരു രാജ്യവും അംഗീകരിച്ചു കൊടുക്കുന്ന കാര്യമല്ല.

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡ ഉയർത്തുന്ന വാദങ്ങൾ തീർത്തും അസംബന്ധമാണ്. ഒരു ആരോപണത്തിൽ പോലും തെളിവുകൾ ഹാജരാക്കാൻ അവർക്ക് സാധിച്ചിട്ടില്ല. വിദേശകാര്യമന്ത്രി മെലാനി ജോയ് വോട്ട് ബാങ്ക് രാഷ്‌ട്രീയം മുൻനിർത്തിയാണ് സംസാരിക്കുന്നത്. അല്ലാതെ എനിക്കെതിരെ എന്ത് തെളിവുകളാണ് അവരുടെ കൈവശം ഉള്ളതെന്ന് അവർ പുറത്ത് വിടട്ടെ. ഇന്ത്യയുടെ ഹൈക്കമ്മീഷണർ പദവിയിലിരുന്ന് അത്തരത്തിൽ ഒരു കാര്യവും ചെയ്തിട്ടില്ല.കാനഡയിലെ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളെ നിരീക്ഷിക്കുന്നത് ദേശീയ താത്പര്യങ്ങളുടെ ഭാഗമായിട്ടാണെന്നും” അദ്ദേഹം പറയുന്നു.

 

Tags: FEATURED2Khalistani extremistsCSISCanada Sanjay VermaCanada Security Intelligence Service
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies