കഴിഞ്ഞ തവണ രാഹുൽ പ്രിയങ്കയെ കൂട്ടിവന്നു; ഇത്തവണ പ്രിയങ്ക ഭർത്താവിനെയും മകനെയും ഒപ്പം കൂട്ടിയിട്ടുണ്ട്; ഏതോ മണ്ഡലം കൂടി ലക്ഷ്യമുണ്ടെന്ന് നവ്യ ഹരിദാസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കഴിഞ്ഞ തവണ രാഹുൽ പ്രിയങ്കയെ കൂട്ടിവന്നു; ഇത്തവണ പ്രിയങ്ക ഭർത്താവിനെയും മകനെയും ഒപ്പം കൂട്ടിയിട്ടുണ്ട്; ഏതോ മണ്ഡലം കൂടി ലക്ഷ്യമുണ്ടെന്ന് നവ്യ ഹരിദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2024, 10:43 pm IST
Facebook
Twitter
WhatsAppTelegram

നിലമ്പൂർ: വയനാട് ലോക്‌സഭാ മണ്ഡലത്തെ രാഹുലിന്റെയും പ്രിയങ്കയുടെയും കുടുംബസ്വത്താക്കി മാറ്റാൻ ശ്രമിക്കുന്ന കോൺഗ്രസ് നിലപാടിനെ കണക്കിന് വിമർശിച്ച് വയനാട്ടിലെ ഉപതെരഞ്ഞെടുപ്പിലെ എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നിലമ്പൂരിൽ നടന്ന പൊതുയോഗത്തിലായിരുന്നു നവ്യ ഹരിദാസിന്റെ വിമർശനം.

രാഹുലിന് വോട്ട് തേടിയുളള ഫ്‌ളക്‌സ് ബോർഡുകൾ ഇന്നും നോക്കുകുത്തിയായി വയനാട്ടിലുണ്ടെന്ന് നവ്യ ഹരിദാസ് ചൂണ്ടിക്കാട്ടി. ആ ബോർഡുകളുടെ നിറം മങ്ങുന്നതിന് മുൻപാണ് പ്രിയങ്ക വാദ്രയുടെ ബോർഡുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്. സഹോദരന് ശേഷം സഹോദരി എന്ന നിലയിൽ ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും പാർലമെന്റിൽ വേണമെന്നാണ് കോൺഗ്രസിന്റെ നിർബന്ധമെന്ന് അവർ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ രാഹുലിനൊപ്പം പ്രിയങ്കയും ഉണ്ടായിരുന്നു. വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് വരുമെന്നും പ്രിയങ്കയെ പരിചയപ്പെടുത്തണമെന്നും അവർ അന്നേ കരുതിയിരുന്നു. എന്നാൽ ഇത്തവണത്തെ രസകരമായ കാര്യം പ്രിയങ്ക മകനെയും ഭർത്താവിനെയും ഒപ്പം കൂട്ടിയിട്ടുണ്ട് എന്നതാണ്. അപ്പോ രണ്ട് സ്ഥലങ്ങൾ ലക്ഷ്യം വച്ചിട്ടുണ്ടെന്നുളളതാണ് മനസിലാക്കേണ്ടതെന്ന് നവ്യ പരിഹസിച്ചു.

കുടുംബാധിപത്യം കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി കണ്ടുവരുന്ന ഒരു പ്രക്രിയയാണ്. അത് കേരളത്തിലും നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് പ്രതിനിധികളായി പാർലമെന്റിൽ നെഹ്‌റുകുടുംബം തന്നെ മതി എന്നത് നയമായി മാറ്റിക്കഴിഞ്ഞു. അങ്ങനെ വന്നാൽ തമ്മിൽതല്ല് പകുതിയെങ്കിലും കുറയ്‌ക്കാൻ സാധിക്കുമെന്നാണ് അവർ കരുതുന്നത്. കിട്ടുന്നത് പങ്കിട്ടെടുക്കുമ്പോൾ ഒരു കുടുംബത്തേക്ക് മാത്രം വീതിച്ചാൽ മതിയല്ലോ എന്ന ആശ്വാസത്തിലാണ് അവർ ഇറങ്ങിയിരിക്കുന്നതെന്നും നവ്യ പരിഹസിച്ചു.

Tags: പ്രിയങ്ക വാദ്രWayanad by pollpriyanka vadraRahul Gandhibjp keralamNAVYA HARIDASനവ്യ ഹരിദാസ്വയനാട് ലോക്‌സഭാ മണ്ഡലംനിലമ്പൂർ
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies