മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം)
തൊഴിലിടങ്ങളിൽ സഹപ്രവർത്തകർ മൂലം പ്രശ്നം വരികയും അത് പിന്നീട് കേസുവഴക്കുകളിൽ ചെന്നെത്തുവാൻ സാധ്യത ഉണ്ട്. തനിക്കോ ജീവിത പങ്കാളിക്കോ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകും.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)
സ്ഥാനപ്രാപ്തി, ആരോഗ്യവർദ്ധനവ്, ഭക്ഷണസുഖം, ഭാഗ്യഅനുഭവങ്ങൾ, ഭാര്യസുഖം, സത്സുഹൃത്തുക്കൾ എന്നിവ ലഭിക്കും. കലാകാരന്മാർക്ക് അവാർഡുകളോ സമ്മാനങ്ങളോ ലഭിക്കും.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം)
കുടുംബസൗഖ്യം, വ്യവഹാരങ്ങളിൽ വിജയം, സുഹൃത്തുക്കൾ ഉണ്ടാവുക, രോഗശാന്തി, വിദ്യാ പുരോഗതി, രചന വഴി കീർത്തി എന്നിവ ലഭിക്കും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)
രോഗവർദ്ധനവ്, കുടുംബബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം എന്നിവ ഉണ്ടാകും. സ്ത്രീകൾ മൂലം മാനഹാനി, ധനനഷ്ടം എന്നിവ ഉണ്ടാകും. വരവിനേക്കാൾ ചെലവ് കൂടും.
ഇതും വായിക്കുക
2024 നവംബർ 03 മുതൽ നവംബർ 09 വരെയുള്ള ചന്ദ്രരാശി പൊതുഫലം ; (ഭാഗം 1 – അശ്വതി മുതൽ ആയില്യം വരെ).
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)
ജീവിതപങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായവ്യത്യാസമോ ഉണ്ടാകാം. തൊഴിൽതടസ്സം, അപമാനം, ധനക്ലേശം, രോഗാദി ദുരിതം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാനമുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
തൊഴിൽ വിജയം, ഉന്നത സ്ഥാന പ്രാപ്തി, സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ, കീർത്തി എന്നിവ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കുവാൻ അവസരം ലഭിക്കും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം)
കൃഷി-പക്ഷി-മൃഗാദികൾക്ക് നാശം, അവമൂലം ദോഷാനുഭവങ്ങൾ ഉണ്ടാകും. രോഗാദിദുരിതങ്ങൾ അലട്ടും. തൊഴിൽപരമായും മാനസികമായും ക്ലേശം വർദ്ധിക്കും. നേത്ര രോഗം മുള്ളവർ ജാഗ്രത പാലിക്കുക.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട)
കുടുംബ ഐശ്വര്യം, കുടുംബ ബന്ധുജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ, ആടായാഭരണ അലങ്കാര വസ്തുക്കളുടെ വർധനവ്, തൊഴിൽ വിജയം, ഭാര്യാഭർത്തൃ ഐക്യം, ധന നേട്ടംഎന്നിവ ഉണ്ടാകും.
ഇതും വായിക്കുക
2024 നവംബർ 03 മുതൽ നവംബർ 09 വരെയുള്ള ചന്ദ്രരാശി പൊതുഫലം ; (ഭാഗം 2 – മകം മുതൽ തൃക്കേട്ട വരെ)
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം)
കുടുംബബന്ധുജന കലഹം, അന്യസ്ത്രീബന്ധം മൂലം മാനഹാനി, ധനനാശം എന്നിവ സംഭവിക്കും. ശരീര സുഖക്കുറവ് അനുഭവപ്പെടുകയും ഉഷ്ണ രോഗങ്ങൾ പിടിപെടുവാനുംസാധ്യത. സന്താനക്ലേശം ഉണ്ടാവും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം)
കുടുംബസമേതം മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ആത്മാർത്ഥമായ പരിശ്രമഫലത്താൽ ഏത് കാര്യങ്ങളിലും ഇറങ്ങി പുറപ്പെട്ടാലും അതിനെല്ലാംവിജയം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം)
തൊഴിൽ വിജയം, ഉന്നത സ്ഥാന പ്രാപ്തി, സർക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ, കീർത്തി എന്നിവ ലഭിക്കും. കുടുംബത്തിൽ മംഗളകരമായ കർമ്മങ്ങളിൽ മുഖ്യ പങ്ക് വഹിക്കുവാൻ അവസരം ലഭിക്കും.
ഇതും വായിക്കുക
2024 നവംബർ 03 മുതൽ നവംബർ 09 വരെയുള്ള ചന്ദ്രരാശി പൊതുഫലം ; (ഭാഗം 3 –
മൂലം മുതൽ രേവതി വരെ)
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി)
ജീവിതത്തിൽ തിരിച്ചറിവുകൾ വരുന്ന പല സംഭവങ്ങളും സംഭവിക്കാൻ സാധ്യത ഉണ്ട്. ആരോഗ്യക്കുറവ് അനുഭവപ്പെടുകയും രോഗാദി ദുരിതങ്ങൾ അലട്ടുവാനും സാധ്യതയുണ്ട്.
ജയറാണി ഈ വി.
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു).
Daily Prediction By Jayarani E.V