പാലക്കാട്: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും 1,10,000/- രൂപ പിഴയും ശിക്ഷ. 11 വയസുകാരിയെ കടത്തിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ച കേസിൽ നെല്ലിയാമ്പതി സ്വദേശി കല്യാണ കുമാറിനാണ് കഠിന തടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചത്.
പിഴ ഒടുക്കാത്ത പക്ഷം ഏഴുമാസം അധിക കഠിനതടവ് അനുഭവിക്കണം. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജുവാണ് ശിക്ഷ വിധിച്ചത്. 2021-ലാണ് കേസിനാസ്പദമായ സംഭവം. പണം തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് അതിജീവിതയെ ബലമായി പിടിച്ചുകൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി.