റഷ്യൻ എണ്ണ വാങ്ങിയതിലൂടെ ഇന്ത്യ ലോകത്തിന് ചെയ്തത് ഉപകാരം മാത്രം: "വിവരമില്ലാത്ത" കമൻ്റേറ്റർമാർക്ക് കേന്ദ്രമന്ത്രിയുടെ മറുപടി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റഷ്യൻ എണ്ണ വാങ്ങിയതിലൂടെ ഇന്ത്യ ലോകത്തിന് ചെയ്തത് ഉപകാരം മാത്രം: “വിവരമില്ലാത്ത” കമൻ്റേറ്റർമാർക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2024, 12:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം ഉചിതമായിരുന്നുവെന്ന് വ്യക്തമാക്കി കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി. കേന്ദ്ര സർക്കാരിന്റെ നീക്കം ആഗോള എണ്ണവിലയിലെ വർദ്ധനവ് ഒഴിവാക്കാൻ സഹായിച്ചു. ഏറ്റവും കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭ്യമാക്കാനാണ് ഇന്ത്യയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യ ലോകത്തിന് മുഴുവൻ ഉപകാരം ചെയ്തു, കാരണം ഞങ്ങൾ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ, ആഗോള എണ്ണ വില ബാരലിന് 200 ഡോളറായി ഉയരുമായിരുന്നു,” ഹർദീപ് സിംഗ് പുരി എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

റഷ്യൻ എണ്ണ ഉപരോധത്തിന് വിധേയമല്ല. എന്നാൽ അതിന് വില പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യ ഇതെല്ലം പാലിച്ചിട്ടുണ്ട്. മാത്രമല്ല യൂറോപ്യൻ,ഏഷ്യൻ രാജ്യങ്ങളും റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി
“വിവരമില്ലാത്ത ചില കമന്റേറ്റർമാർ ഇന്ത്യയിൽ റഷ്യൻ എണ്ണയ്‌ക്ക് ഉപരോധം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റ് പല യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളും കോടിക്കണക്കിന് ഡോളർ വിലമതിക്കുന്ന ക്രൂഡ് ഓയിൽ, ഡീസൽ, എൽഎൻജി, അപൂർവ ധാതുക്കൾ എന്നിവ റഷ്യയിൽ നിന്നും വാങ്ങുന്നുണ്ട്,” കേന്ദ്രമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ എണ്ണക്കമ്പനികൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്നിടത്തുനിന്നും ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരും. പൗരന്മാർക്ക് സ്ഥിരമായ ലഭ്യതയും താങ്ങാനാവുന്ന വിലയും ഉറപ്പാക്കുക എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിദിനം പെട്രോൾ പമ്പുകളിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് പൗരൻമാർക്ക് താങ്ങാവുന്ന വിലയിൽ ഇന്ധന ലഭ്യത ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളതലത്തിൽ വില വർദ്ധിച്ചിട്ടും കഴിഞ്ഞ് മൂന്ന് വർഷമായി ഇന്ധനവിലയിൽ ഗണ്യമായ കുറവുവന്ന ഒരേയൊരു ഉപഭോക്തൃ രാഷ്‌ട്രമാണ് ഇന്ത്യയെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

 

Tags: RussiaHARDEEP SINGH PURIoilenergyRussian oil importglobal price hike
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies