ജമ്മു: ജമ്മുവിലെ ഹിന്ദു സന്യാസിക്ക് തീവ്രവാദികളെന്ന് സംശയിക്കുന്നവരുടെ ഭീഷണി. വീഡിയോ കോളിലൂടെയാണ് തീവ്രവാദികൾ ഭീഷണിപ്പെടുത്തിയത്. ആർഎസ്‌എസ് പ്രത്യയശാസ്ത്രം പിന്തുടരുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്‌ക്കുന്നതിനുമെതിരെയാണ് ഭീഷണി.
നവംബർ ഏഴിനാണ് സംഭവം. ഹിന്ദു സന്യാസിയായ സാഹിൽ ജി മഹാരാജിനാണ് ഭീഷണി സന്ദേശം ലഭിച്ചത്. മേഖലയിൽ മോദിയെ പിന്തുണയ്‌ക്കുകയോ ആർഎസ്എസ് പ്രചാരണ പ്രവർത്തനങ്ങൾ നടത്തുകയോ ചെയ്താൽ വെട്ടി കഷ്ണങ്ങളാക്കുമെന്നായിരുന്നു ഭീഷണി. തങ്ങൾ സാഹിലിന്റെ സമീപത്ത് തന്നെയുണ്ടെന്നും അവർ സന്ദേശത്തിൽ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.